×
login
എന്തിലും ജാതീയത കുത്തി നിറക്കാന്‍ സിപിഎമ്മിന് മാത്രമെ സാധിക്കു; ഗുരുദേവനെ ഭാരതത്തില്‍ പ്രചരിപ്പിച്ചതില്‍ ആര്‍എസ്എസിന് വലിയ പങ്കുണ്ട്: വൈശാഖ് സദാശിവന്‍

ഈ കാമ്പില്ലാത്ത പ്രത്യയശാസ്ത്രത്തിന് മുന്നില്‍ സ്വന്തം തലച്ചോറ് പണയം വച്ചിട്ടില്ലാത്തവര്‍ക്ക് ഗുരുദേവനും ശങ്കരാചാര്യരും കേരളത്തെ ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക് നടത്തിയ യോഗിവര്യന്മാരാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏകാത്മതാശ്‌തോത്രത്തെയും ഉദ്ധരിച്ചാണ് വൈശാഖ് നിലപാട് വ്യക്തമാക്കിയത്.

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ശ്രീനാരായണ ഗുരുവിന്റെ പ്രതിമ കേന്ദ്രസര്‍ക്കാരിന്റെ തിരസ്‌കരിച്ചെന്നുള്ള വ്യാജ പ്രചാരണത്തിനെതിരെ എബിവിപി സംസ്ഥാന ഉപഅധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍. എന്തിലും ഏതിലും ജാതീയത കുത്തി നിറച്ച് സമൂഹത്തെ വിഘടിപ്പിക്കാന്‍ നടക്കാന്‍ ലോകം തിരസ്‌ക്കരിച്ചവര്‍ക്ക് മാത്രമെ സാധിക്കു. കാലഹരണപ്പെട്ട ചില പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് ഗുരുദേവന്‍ ഈഴവനും ശങ്കരാചാര്യര്‍ ബ്രാഹ്മണനും മാത്രമാകുന്നതില്‍ അതിശയോക്തിയില്ലെന്നും അദേഹം വിമര്‍ശിച്ചു.

ഈ കാമ്പില്ലാത്ത പ്രത്യയശാസ്ത്രത്തിന് മുന്നില്‍ സ്വന്തം തലച്ചോറ് പണയം വച്ചിട്ടില്ലാത്തവര്‍ക്ക് ഗുരുദേവനും ശങ്കരാചാര്യരും കേരളത്തെ ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക് നടത്തിയ യോഗിവര്യന്മാരാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏകാത്മതാശ്‌തോത്രത്തെയും ഉദ്ധരിച്ചാണ് വൈശാഖ് നിലപാട് വ്യക്തമാക്കിയത്.

'സുഭാഷ: പ്രണവാനന്ദ:

ക്രാന്ത്രിവീരോ വിനായക:


ഠക്കരോ ഭീമരാവശ്ച

ഫുലേ: നാരായണോ ഗുരു: '

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ ചൊല്ലുന്ന പ്രാതസ്മരണയിലെ വരികളാണിവ. 34 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏകാത്മതാ സ്‌തോത്രത്തിലെ 30ാമത്തെ ശ്ലോകം, എന്നും ഈ പ്രാതസ്മരണയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. മേല്‍പ്രസ്താവിച്ച വരികളില്‍ ഏറ്റവും ഒടുവില്‍ പ്രതിപാദിക്കുന്നത് കേരളത്തിന്റെ ആത്മീയാചാര്യനായ ശ്രീനാരായണ ഗുരുദേവനെ കുറിച്ചാണെന്നും അദേഹം പറഞ്ഞു.  

കേരളത്തിന് പുറത്തുള്ള, ഭാരതത്തിന്റെ ഭാഗമായ ഓരോ ചെറുഗ്രാമങ്ങളിലേയും സ്വയംസേവകര്‍ക്ക് ശ്രീനാരായണ ഗുരുദേവന്‍ സുപരിചതനാണ്. ഈ പ്രാതസ്മരണാ സ്‌ത്രോത്രത്തിലൂടെ അനുദിനം അദ്ദേഹത്തെ കുറിച്ച് അവര്‍ക്ക് അറിയാന്‍ സാധിച്ചിട്ടുണ്ട്. അതു കൊണ്ടാണ് മുന്‍പൊരിക്കല്‍ ശിവഗിരി മഠത്തിലെത്തിയ നരേന്ദ്ര മോദിജി, ചെറുപ്പകാലം മുതല്‍ക്കേ ഗുരുദേവനെ കുറിച്ച് നന്നായി അറിയാമെന്ന് പറഞ്ഞത്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ക്യാമ്പുകളില്‍ എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് സ്വയംസേവകര്‍ എല്ലാവരും ഉച്ചത്തില്‍ ചൊല്ലിയിരുന്നത് ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകമാണ്.  അത്തരത്തില്‍ ഭാരതത്തിലെമ്പാടുമുള്ള ജനസമൂഹത്തിന് ഗുരുദേവനെ പരിചയപ്പെടുത്തിയതില്‍ ആര്‍എസ്എസ് വഹിച്ചതു പോലെയുള്ള പങ്ക് മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലെന്നും വൈശാഖ് വ്യക്തമാക്കി.

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.