×
login
ബഹിരാകാശ സാങ്കേതികവിദ്യയിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നൂതനാശയങ്ങള്‍ ഉയര്‍ന്നുവരണമെന്ന് ഡിആര്‍ഡിഒ‍ ചെയര്‍മാന്‍ സതീഷ് റെഡ്ഡി

നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഉപഗ്രഹങ്ങള്‍, ബഹിരാകാശത്തും ഭൂമിയിലും വെള്ളത്തിനടിയിലും പ്രതിരോധം തീര്‍ക്കാന്‍ ബഹിരാകാശ അധിഷ്ഠിത ആശയവിനിമയ സംവിധാനം, മിനിമൈക്രോ പേലോഡുകളുടെ സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ രാജ്യം നൂതനാശയങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് സതീഷ് റെഡ്ഡി പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ വികസനത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന നിര്‍ണായക ശക്തിയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഐഐഎസ്ടി ഭരണസമിതി പ്രസിഡന്റ്/ബഹിരാകാശ വകുപ്പ് സെക്രട്ടറി ഡോ. കെ ശിവന്‍ പറഞ്ഞു.

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാ തലങ്ങളിലും യുവതലമുറയുടെ സംഭാവനകളുയര്‍ന്നുവരണമെന്ന് ഡിആര്‍ഡിഒ ചെയര്‍മാനും ഡിഡിആര്‍&ഡി സെക്രട്ടറിയുമായ ഡോ. ജി സതീഷ് റെഡ്ഡി പറഞ്ഞു. ബഹിരാകാശമേഖലയില്‍ പ്രത്യേകിച്ചും പേലോഡുകളുടെയും മറ്റും അവശിഷ്ടങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നതരത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഇതിന് പ്രാധാന്യമര്‍ഹിക്കുന്നുവെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (ഐഐഎസ്ടി) ഒന്‍പതാമത് ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഉപഗ്രഹങ്ങള്‍, ബഹിരാകാശത്തും ഭൂമിയിലും വെള്ളത്തിനടിയിലും പ്രതിരോധം തീര്‍ക്കാന്‍ ബഹിരാകാശ അധിഷ്ഠിത ആശയവിനിമയ സംവിധാനം, മിനിമൈക്രോ പേലോഡുകളുടെ സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ രാജ്യം നൂതനാശയങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് സതീഷ് റെഡ്ഡി പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ വികസനത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന നിര്‍ണായക ശക്തിയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഐഐഎസ്ടി ഭരണസമിതി പ്രസിഡന്റ്/ബഹിരാകാശ വകുപ്പ് സെക്രട്ടറി ഡോ. കെ ശിവന്‍ പറഞ്ഞു.

അധ്യയനം തടസ്സമില്ലാതെയും വിട്ടുവീഴ്ചയില്ലാതെയും തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ചടങ്ങില്‍ സ്വാഗതമാശംസിച്ച ഐഐഎസ്ടി ഡയറക്ടര്‍ എസ് സോമനാഥ് പറഞ്ഞു. വരാനിരിക്കുന്ന നിരവധി പ്രോജക്ടുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഡയറക്ടര്‍ വിവരിച്ചു. പിഎസ്എല്‍വി ദൗത്യത്തില്‍ വിക്ഷേപിക്കാനുള്ള ഇന്റര്‍നാഷണല്‍ സാറ്റലൈറ്റ് പ്രോഗ്രാം ഇന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ (ഇന്‍സ്പയര്‍) കണ്‍സോര്‍ഷ്യത്തിന് കീഴിലുള്ള ഇന്‍സ്പയര്‍ സാറ്റ് 1 വിക്ഷേപണത്തിനു തയ്യാറാണ്. ഏരിസ് 2 പേലോഡ്, ശുക്രദൗത്യത്തിനായുള്ള ആര്‍പിഎവി പേലോഡ്, ഭാവിയിലേക്കുള്ള അത്യാധുനിക ബഹിരാകാശ പേടകം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഐഐഎസ്ടി ചാന്‍സലര്‍ ഡോ.ബി.എന്‍.സുരേഷും പരിപാടിയില്‍ പങ്കെടുത്തു.

വെര്‍ച്വലായി നടന്ന ചടങ്ങില്‍ 223 പേര്‍ക്ക് ബിരുദം സമ്മാനിച്ചു. യുജിയില്‍ ഒന്നാമതെത്തിയ ശശാങ്ക് തോമറിനും പിജിയിലെ ഒന്നാംസ്ഥാനക്കാരന്‍ സന്ദീപ് സി ആറിനും സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു. അക്കാദമിക്ക്, കോകരിക്കുലര്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ മികച്ച പ്രകടനത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പാര്‍ത്ഥസാരഥി സാമന്തയ്ക്കും രാഘവ ഹരിഹരനും നല്‍കി.

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.