×
login
മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു

കൊച്ചിയിലേതിന് സമാനമായി വിഴിഞ്ഞം കോവളം മേഖലകളില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്.

തിരുവനന്തപുരം : വിഴിഞ്ഞം കാരക്കാട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരും ലഹരി മരുന്ന് ഉപയോഗിച്ചതായി സംശയമുണ്ട്. സ്‌റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഇക്കാര്യം കണ്ടെത്തിയത്. നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.  

ആര്യനാട് സ്വദേളി അക്ഷയ് മോഹനാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഡിജെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 50 ഓളം പേര്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാന്തുറ സ്വദേശി പിറ്റര്‍ ഷാനും പിടിയിലായിട്ടുണ്ട്.  ബെംഗളൂരുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. 

ഒരാളില്‍ നിന്നും 1000 രൂപ വീതം വാങ്ങിയാണ് ആളുകള്‍ക്ക് പ്രവേശനം നല്‍കിയത്. ഇത് കൂടാതെ മദ്യത്തിനായി പിന്നെയും റിസോര്‍ട്ട് അധികൃതര്‍ പണം വാങ്ങിയെന്നും പരാതി പറയുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത 20 പേര്‍ ഇപ്പോഴും റിസോര്‍ട്ടിനകത്താണ്. ഇവരെ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.  

പൂവാര്‍ ഐലന്‍ഡിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടില്‍ മാത്രമേ അങ്ങോട്ടേക്ക് പോകാനാകൂ. പാര്‍ട്ടിക്ക് വരുന്നവര്‍ക്കായി പ്രത്യേകം ബോട്ടുകള്‍ അടക്കം സജ്ജമാക്കിയിരുന്നു. അക്ഷയ് മോഹന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസമായി വാട്‌സാപ്പ് സന്ദേശങ്ങിലൂടെയാണ് ലഹരിപാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് വസ്തുക്കള്‍ പാര്‍ട്ടിയില്‍ ലഭ്യമാക്കിയിരുന്നു.  

റിസോര്‍ട്ട് ഉടമയുടെ അനുവാദത്തോടെയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതെന്നും സംശയിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ഇപ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടായ ബോധം മങ്ങിയ അവസ്ഥയിലാണ്. ഇവരെ കൂടി അന്വേഷണം ചെയ്യും.  കൊച്ചിയിലേതിന് സമാനമായി വിഴിഞ്ഞം കോവളം മേഖലകളില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. 

 

 

  comment

  LATEST NEWS


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.