×
login
ലഹരിക്കടത്ത് കേസ്; മൂന്നു മാസം 76 കോള്‍; ബിനീഷ് കോടിയേരി‍ - അനൂപ് ബന്ധം ദൃഢം; സ്വപ്‌ന അറസ്റ്റിലായ ദിവസം അനൂപ് പ്രമുഖരെ വിളിച്ചു

ജൂണില്‍ 58 തവണയാണ് അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ നിരവധി കോളുകളാണ് വിളിച്ചിട്ടുള്ളത്. ജൂലൈയില്‍ ഇവര്‍ തമ്മില്‍ പത്തു കോളുകളേ വിളിച്ചിട്ടുള്ളൂ. പക്ഷെ നിരവധി തവണ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അതീവ രഹസ്യ സ്വഭാവമുള്ള വിളികളായിരുന്നു. ആഗസ്തില്‍ അനൂപ് അറസ്റ്റിലാകും മുന്‍പ് എട്ടു തവണ വിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന ബെംഗളൂരില്‍ എത്തും മുന്‍പ് ഇവര്‍ തമ്മില്‍ എട്ടു മിനിറ്റ് ഫോണില്‍ സംസാരിച്ചു.സ്വപ്‌നയെ ബെംഗളൂരുവില്‍നിന്നു എന്‍ഐഎ പിടികൂടിയ ജൂലൈ പത്തിന് അനൂപ് കേരളത്തിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയടക്കം നിരന്തരം വിളിച്ചിരുന്നു. ബിനീഷും അനൂപും തമ്മില്‍ അന്നു മാത്രം 23 തവണയാണ് വിളിച്ചത്.

കൊച്ചി: ലഹരിക്കടത്തു കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍. ഇവര്‍ തമ്മില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ 76 തവണയാണ് പരസ്പരം ഫോണ്‍ വിളിച്ചതെന്ന വിവരം പുറത്തായി. മാത്രമല്ല സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ അറസ്റ്റിലായ അന്ന് മുഹമ്മദ് അനൂപ് കേരളത്തിലെ പ്രമുഖരെ നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രണ്ടു കേസുകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായി. മുഹമ്മദ് അനൂപിന്റെ കോള്‍ ലിസ്റ്റില്‍ പ്രമുഖ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ നമ്പറുണ്ടെന്നും  സൂചനയുണ്ട്. ഉണ്ട, അനുരാഗ കരിക്കിന്‍ വെള്ളം എന്നിവ സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ഇയാളുമായി അനൂപ് 22 തവണയാണ് ഫോണില്‍ സംസാരിച്ചത്.  

ജൂണില്‍ 58 തവണയാണ്  അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ നിരവധി കോളുകളാണ് വിളിച്ചിട്ടുള്ളത്. ജൂലൈയില്‍ ഇവര്‍ തമ്മില്‍ പത്തു കോളുകളേ വിളിച്ചിട്ടുള്ളൂ. പക്ഷെ നിരവധി തവണ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അതീവ രഹസ്യ സ്വഭാവമുള്ള വിളികളായിരുന്നു. ആഗസ്തില്‍ അനൂപ് അറസ്റ്റിലാകും മുന്‍പ് എട്ടു തവണ വിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന ബെംഗളൂരില്‍ എത്തും മുന്‍പ് ഇവര്‍ തമ്മില്‍ എട്ടു മിനിറ്റ് ഫോണില്‍ സംസാരിച്ചു.സ്വപ്‌നയെ ബെംഗളൂരുവില്‍നിന്നു എന്‍ഐഎ പിടികൂടിയ ജൂലൈ പത്തിന്  അനൂപ് കേരളത്തിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയടക്കം നിരന്തരം വിളിച്ചിരുന്നു.  ബിനീഷും അനൂപും തമ്മില്‍ അന്നു മാത്രം 23 തവണയാണ് വിളിച്ചത്.  

അതിനിടെ ഈ  മലയാളി മയക്കുമരുന്നു സംഘത്തിന് സ്വര്‍ണക്കടത്ത് സംഘവുമായും  ഭീകരരുമായുള്ള  ഇടപാടിന്റെയും ചുരുളഴിഞ്ഞു തുടങ്ങി.  ലഭിച്ച  വിവരങ്ങള്‍ സ്ഥിരീകരിക്കാനും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും  സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലുള്ള കെ.ടി. റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യും. റമീസും  മുഹമ്മദ് അനൂപും തമ്മില്‍ അടുത്ത ബന്ധമുണ്ട്. റമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപിന്റെ കോള്‍ ലിസ്റ്റില്‍ കണ്ടെത്തിയിരുന്നു. റമീസ്, 

സ്വപ്‌ന,സരിത്ത്,സന്ദീപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭീകര പ്രവര്‍ത്തകര്‍ക്കും  മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്നാണ്  അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന് പകരമായി സ്വര്‍ണമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.  

കൊച്ചിയിലെ രാത്രിവിരുന്നുകളില്‍ സ്ഥിരം സന്നിധ്യമായിരുന്നു മുഹമ്മദ് അനൂപ്. കൊച്ചിയിലെ ചില ഇടത്  ചലച്ചിത്ര പ്രവര്‍ത്തകരുമായി ഇയാള്‍ക്ക് അടുത്ത സൗഹൃദം ഉണ്ട്. ബെംഗളൂരൂവില്‍ ബിനീഷ് കോടിയേരി നടത്തിയ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. അനൂപ് ഇടനില നിന്ന  ചില ഭൂമി ഇടപാടുകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. കാരിയര്‍മാരായി ഉപയോഗിക്കാനും മോഡലിങ്ങിനും  

ഇവന്റ് മാനേജ്മെന്റിനുമായും റഷ്യന്‍, ഇറാനിയന്‍ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപിനും സംഘത്തിനും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.