×
login
വിദേശത്ത് നിന്നും എത്തിയ പാഴ്സലുകളിൽ ലഹരിമരുന്ന്, കൊച്ചിയിൽ നടത്തിയ പരിശോധനയിൽ എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

ഒമാനിൽ നിന്നും നെതർലന്‍റ്സില്‍ നിന്നും അയച്ച പാഴ്സലുകളിലാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയത്.

തിരുവനന്തപുരം: വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് എത്തിയ പാഴ്സലിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തി. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഫസലുവിനെ എക്സൈസ് പിടികൂടി. കൊച്ചി എക്സൈസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാങ്കാവിലെ ഒരു വീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.  

ഒമാനിൽ നിന്നും നെതർലന്‍റ്സില്‍ നിന്നും അയച്ച പാഴ്സലുകളിലാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയത്. വിദേശങ്ങളിൽ നിന്നും വരുന്ന പാഴ്‌സലുകളിൽ ലഹരി എത്തിക്കുന്നതിന് കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതുവഴി ലഹരി എത്തുന്നത് വര്‍ധിക്കുന്നുണ്ടെന്നും  ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.


കഴിഞ്ഞ ദിവസം കൊച്ചിയിലെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഇവര്‍ എകസൈസുമായി ബന്ധപ്പെടുകയായിരുന്നു. എക്സൈസ് പാഴ്സലുകള്‍ കസറ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എൽഎസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് അതിലുണ്ടായിരുന്നത്. ഒരെണ്ണം നെതര്‍ലന്‍റ്സില്‍ നിന്നും ഒരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്.  

തിരുവനന്തപുരത്ത് ഒരു വർഷത്തിനിടെ വന്നത് 56 പാഴ്സലുകളാണെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.

  comment

  LATEST NEWS


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.