×
login
ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഉണ്ടെന്ന് ഓര്‍ക്കണം; രജിസ്ട്രാര്‍ക്ക് ഭീഷണിമായുമായി കൗണ്‍സിലര്‍ അനീസ് അഹമ്മദ് (വീഡിയോ)

കുരങ്ങന്റെ കൈയില്‍ പൂമാല കൊടുക്കുകയാണ് മന്ത്രി രാജന്‍ ചെയ്തതെന്നും അനീസ് ആരോപിച്ചു.

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയിലെ സമരം അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുത്തില്ലെങ്കില്‍ രജിസ്ട്രാര്‍ക്ക്  തെരുവില്‍ മര്‍ദനമേല്‍ക്കുമെന്ന ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവായ കൗണ്‍സിലറുടെ ഭീഷണി പ്രസംഗം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഉള്ളതായി ഓര്‍ക്കണമെന്നായിരുന്നു മുന്നറിയിപ്പ്. സിപിഎം അനുകൂല സംഘടനാ നേതാവിനെ സര്‍വീസില്‍ തരം താഴ്ത്തിയതിനെതിരെ സിപിഎം സംഘടനകള്‍ നടത്തുന്ന സമരത്തിനിടെയാണ് ഡിവൈഎഫ്‌ഐ മണ്ണുത്തി മേഖലാ സെക്രട്ടറിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ അനീസ് അഹമ്മദ് രജിസ്ട്രാറെ ഭീഷണിപ്പെടുത്തയിത്. 'കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം സംഘടനയെ ദുര്‍ബലമാക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. എംപ്ലോയീസ് അസോസിയേഷന്‍ നേതാവിനെ തരംതാഴ്ത്തിയ നടപടി പിന്നീട് ചേര്‍ന്ന ഭരണസമിതി യോഗം മരവിപ്പിച്ചിരുന്നു. 

എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയാറായിട്ടില്ല, സര്‍വകലാശാലയില്‍ സിപിഐ സംഘടന വളര്‍ത്തുന്നതിനായാണു സിപിഎം നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത്. മന്ത്രി കെ. രാജന്‍ ഇതിനു കൂട്ടുനില്‍ക്കുന്നു. കെ. രാജന്റെ വ്യക്തമായ നിര്‍ദേശപ്രകാരമാണ് മുന്‍ വിസി സിപിഎം നേതാവിനെ തരം താഴ്ത്തിത്. കാര്‍ഷിക സര്‍വകലാശാല 28ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്തം മുന്‍ വിസിക്കും മന്ത്രി അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്കുമാണെന്നും അനീസ് അഹമ്മദ് ആരോപിച്ചു. കുരങ്ങന്റെ കൈയില്‍ പൂമാല കൊടുക്കുകയാണ് മന്ത്രി രാജന്‍ ചെയ്തതെന്നും അനീസ് ആരോപിച്ചു.

Facebook Post: https://www.facebook.com/KauEmployeesAssociation/videos/1567376747016984/

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.