×
login
പ്രവര്‍ത്തകന് നേരെയുള്ള എസ്ഡിപിഐ ആള്‍ക്കൂട്ട ആക്രമണം; ശക്തമായി പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി യൂണിറ്റ് സെക്രട്ടറി പാലോളി കരിവള്ളി കുന്നുമ്മല്‍ വാഴേന്റെ വളപ്പില്‍ ജിഷ്ണു രാജ് (24) നാണ് മര്‍ദനമേറ്റത്.

കോഴിക്കോട്: ബാലുശ്ശേരിയില്‍ പ്രവര്‍ത്തകന് നേരെ എസ്ഡിപിഐ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് ഡിവൈഎഫ്‌ഐ. സംഭവത്തിനെതിരെ പൊതുസമൂഹം പ്രതിഷേധിക്കണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എസ്ഡിപിഐലീഗ് ഭീകരത തുറന്നുകാട്ടാന്‍ ഇന്ന് വൈകുന്നേരം ബാലുശ്ശേരിയില്‍ പ്രതിഷേധ സംഗമം നടത്തുമെന്നും സംഘടന അറിയിച്ചു.  

മതരാഷ്ട വാദികള്‍ക്കെതിരായ ഡിവൈഎഫ്‌ഐയുടെ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുര്‍ബലപ്പെടുത്താന്‍ എസ്ഡിപിഐയ്ക്ക് സാധിക്കില്ലായെന്നും ഡിവൈഎഫ്‌ഐ നേതൃത്വം പ്രതികരിച്ചു. ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.  

ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി യൂണിറ്റ് സെക്രട്ടറി പാലോളി കരിവള്ളി കുന്നുമ്മല്‍ വാഴേന്റെ വളപ്പില്‍ ജിഷ്ണു രാജ് (24) നാണ് മര്‍ദനമേറ്റത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആര്‍എസ്എസിനെ കുറ്റക്കാരാക്കി പ്രദേശത്ത് സമാധാനം തകര്‍ക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്റെ ശ്രമം. നേരത്തെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിലും പ്രദേശത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.


എസ്ഡിപിഐ പാലോളി ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച മലബാര്‍ സ്വാതന്ത്യസമര പോരാളികളുടെ പട്ടിക ഉള്‍പ്പെടുന്ന ഫല്‍ക്‌സ് ബോര്‍ഡാണ് ബൈക്കിലെത്തിയ ജിഷ്ണു രാജ് നശിപ്പിച്ചെന്നാരോപിച്ചായിരുന്നു അക്രമം. സമീപത്തെ വയലിലിട്ടാണ് മര്‍ദ്ദിച്ചത്. ജിഷ്ണു രാജിന്റെ ബൈക്കും വയലിലേക്ക് തള്ളിയിട്ടു. പോലീസ് എത്തി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമി സംഘം  പോലീസിനെ അസഭ്യം പറയുകയും ചെയ്തിരുന്നു.  

സിപിഎം നേതൃത്വം പറഞ്ഞിട്ടാണ് ബോര്‍ഡ് നശിപ്പിക്കാന്‍ വടിവാളുമായി വന്നതെന്നും നേരത്തെ പാലോളിയിലെ അലേഖ വായനശാല നശിപ്പിച്ചതും മുസ്ലിം ലീഗിന്റെ പതാക നശിപ്പിച്ചതും താനാണെന്നും എസ്ഡിപിഐലീഗ് പ്രവര്‍ത്തകര്‍ പുറത്ത് വീട്ട വീഡിയോയില്‍ ജിഷ്ണു രാജ് സമ്മതിക്കുന്നുണ്ട്. അധ്യാപകന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണ് വന്നതെന്നും ജിഷ്ണുരാജ് പറയുന്നു.  

എന്നാല്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി കളവ് പറയിപ്പിച്ച് പ്രചരിപ്പിച്ചതാണെന്നാണ് ജിഷ്ണു രാജിന്റെ വിശദീകരണം. ബോര്‍ഡ് നശിപ്പിച്ചതിനും മാരകായുധം കൈവശം വച്ചതിനും ജിഷ്ണു രാജിനെതിരെയും ആള്‍ക്കൂട്ട അക്രമം നടത്തിയതിന് എസ്ഡിപിഐലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ജിഷ്ണു രാജിന്റെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്കായി നല്കിയിട്ടുണ്ടെങ്കിലും കേസ് അട്ടിമറിക്കാനുള്ള നീക്കം സിപിഎം ഉന്നത നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

 

  comment

  LATEST NEWS


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.