×
login
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത് നിയമ പ്രകാരമുള്ള നടപടി; മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിക്കെതിരെ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി തള്ളി

വാഹനത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തത്. നിയമപ്രകാരമുള്ള നടപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

കൊച്ചി : നെപ്പോളിയന്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനെതിരെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മോട്ടോര്‍വാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ ഹര്‍ജിക്ക് മറുപടിയായി കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസും സഹോദരന്‍ ലിബിന്‍ വര്‍ഗീസും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.  

ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാഹനത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തത്. നിയമപ്രകാരമുള്ള നടപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.  

അനധികൃതമായി രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഇ- ബുള്‍ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയന്‍ കാരവാന്റെ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ പത്തിനാണ് മോട്ടോര്‍ വാഹനവകുപ്പ് താത്കാലികമായി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇ- ബുള്‍ജെറ്റ് സഹോദരങ്ങള്‍ നല്‍കിയ വിശദീകരണം നല്‍കിയെങ്കിലും ഇത് തൃപ്തികരമല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ആറ് മാസത്തേക്ക് രജിസ്ട്രേഷന്‍ റദ്ദാക്കുകയായിരുന്നു.  

എന്നാല്‍ വാഹനത്തില്‍ നിയമപ്രകാരമുള്ള മോടിപിടിപ്പിക്കല്‍ മാത്രമേ വരുത്തിയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിലപാട്. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.  

ഇത് കൂടാതെ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തിയ വ്ളോഗര്‍മാര്‍ ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ പോലീസ് അറസ്റ്റിലായി. നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. നിയമ വിരുദ്ധമായാണ് വാഹനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് എംവിഡി വിഷയത്തില്‍ മറുപടി നല്‍കിയത്.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.