×
login
കിഫ്ബി‍ മസാലബോണ്ടില്‍ ക്രമക്കേട്; വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചാതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്, എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

മസാലബോണ്ടിലൂടെയാണ് കിഫ്ബി വ്യാപകമായി കടം എടുത്തിരിക്കുന്നത്. ഇത്തരത്തില്‍ വിദേശത്തു നിന്ന് കടം എടുക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കേണ്ടതാണ്.

കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) മസാലബോണ്ടില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ മസാല ബോണ്ട് വഴി വിദേശ ധനസഹായം സ്വീകരിച്ചത് വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.  

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കൂടി പരിഗണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കിഫ്ബി സിഇഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.  

നിയമാനുസൃതമായല്ല കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മസാല ബോണ്ടില്‍ വ്യാപക ക്രമക്കേടുകളും നടന്നിട്ടുണ്ട്. മസാലബോണ്ടിലൂടെയാണ് കിഫ്ബി വ്യാപകമായി കടം എടുത്തിരിക്കുന്നത്. ഇത്തരത്തില്‍ വിദേശത്തു നിന്ന് കടം എടുക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കേണ്ടതാണ്. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം മസാലബോണ്ടിറക്കിയത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണെന്നാണ് സംസ്ഥാന ധനവകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ കിഫ്ബിക്ക് ഇതിന് അധികാരമില്ലെന്നും സിഎജി പ്രതിപാദിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.  


റിസര്‍വ് ബാങ്ക് ചട്ടപ്രകാരം ബോണ്ടിനുള്ള അപേക്ഷകള്‍ അംഗീകൃത വിതരണക്കാരനായ ബാങ്ക് മുഖാന്തരം ആര്‍ബിഐക്ക് അയക്കണം.  ഇതിനായി കിഫ്ബി തെരഞ്ഞെടുത്തത് ആക്സിസ് ബാങ്കിനെയായിരുന്നു. ഈ ബാങ്ക് മുഖാന്തരമാണ് മസാലബോണ്ടിറക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ ആക്സിസ് ബാങ്കിന്റെ ഇടപെടലുകളും സംശയാസ്പദമാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതരേയും ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.  

 

 

 

  comment

  LATEST NEWS


  സുനില്‍ ഗവാസ്‌കറിന് എസ്‌ജെഎഫ്‌ഐ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു; ജനമനസുകളില്‍ തന്നെ പ്രതിഷ്ഠിച്ചത് അച്ചടിമാധ്യമങ്ങളെന്ന് ഗവാസ്‌കര്‍


  ഒക്ടോബര്‍ മൂന്നു അവധി ദിവസമാക്കണം; പൂജവയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം


  വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.