×
login
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍

വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ ആദായിനികുതി വകുപ്പിന്‍റെ അന്വേഷണത്തിന് പിന്നാലെ ഇഡിയും അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫാരിസിന്‍റെ ഭൂമിയിടപാടുകളില്‍ കള്ളപ്പണവും ഉള്‍പ്പെട്ടതായുള്ള വിവരങ്ങളെ തുടർന്നാണ് ഇ ഡിയും അന്വേഷണത്തിനെത്തുന്നത്. .

കൊച്ചി: വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ ആദായിനികുതി വകുപ്പിന്‍റെ അന്വേഷണത്തിന് പിന്നാലെ  ഇഡിയും അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.  ഫാരിസിന്‍റെ ഭൂമിയിടപാടുകളില്‍ കള്ളപ്പണവും ഉള്‍പ്പെട്ടതായുള്ള വിവരങ്ങളെ തുടർന്നാണ് ഇ ഡിയും അന്വേഷണത്തിനെത്തുന്നത്. ഇതില്‍ രാഷ്ട്രീയക്കാരുടെ കള്ളപ്പണവും എത്തിയെന്ന് സംശയിക്കപ്പെടുന്നു.  

ഫാരിസിന്‍റെ രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇ ഡി അന്വേഷണം നടത്തും. ഫാരിസിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ.  

തിങ്കളാഴ്ച ഫാരിസ് അബൂബക്കറിന്‍റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.  ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു ഫാരിസ് അബൂബക്കറിന്‍റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന നടന്നിരുന്നു.  

തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയതായി സംശയമുണ്ട്. എന്നാല്‍ ഇതിന്‍റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയെന്നും പറയപ്പെടുന്നു. ഇതിന്‍റെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്തുവച്ച്  നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കരുതുന്നു.  


 

 

 

 

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.