×
login
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഞ്ച് മുഖ്യപ്രതികളുടെ വീട്ടില്‍ ഒരേ സമയം ഇഡി‍ റെയ്ഡ്; തെരച്ചില്‍ നടത്തുന്നത് കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘം

മുഖ്യപ്രതികളായ ബിജോയി, സുനില്‍ കുമാര്‍ ,ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന.

തൃശൂര്‍ : കോടികളുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളുടെ വീട്ടില്‍ ഇഡി തെരച്ചില്‍ തുടങ്ങി. മുഖ്യപ്രതികളായ അഞ്ച് പേരുടേയും വീട്ടില്‍ ഒരേ സമയത്താണ് തെരച്ചില്‍ നടത്തുന്നത്.  

കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതികളുടെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നത്. മുഖ്യപ്രതികളായ ബിജോയി, സുനില്‍ കുമാര്‍ ,ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപ്രതികളില്‍ നാലുപേരും ഇപ്പോള്‍ പുറത്തിറങ്ങി. അറസ്റ്റിലായ 10 ഭരണസമിതിയംഗങ്ങളും പുറത്തിറങ്ങി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയില്ല.  

കരുവന്നൂരില്‍ 219.34 കോടിയുടെ തട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബാങ്ക് ജീവനക്കാരനായ കിരണ്‍ സി- ക്ലാസ് അംഗത്വമെടുത്ത് 52 ആളുകളുടെപേരില്‍ 36.33 കോടി വായ്പയെടുത്തു. ബാങ്ക് അക്കൗണ്ടന്റായ സി.കെ. ജില്‍സിന് ബാങ്കില്‍ മൂന്ന് സി- ക്ലാസ് അംഗത്വമെടുത്ത് 5.49 കോടിയും റബ്കോ ഏജന്‍സിയുടെ കമ്മിഷന്‍ ഏജന്റായിരുന്ന ബിജോയി 35.09 കോടിയും തട്ടിയെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപ്രതികളില്‍ നാലുപേരും പുറത്തിറങ്ങി. അറസ്റ്റിലായ 10 ഭരണസമിതിയംഗങ്ങളും പുറത്തിറങ്ങി. എന്നാല്‍ ആരോപണ വിധേയരായ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയുണ്ടായിട്ടില്ല.  


അതേസമയം താന്‍ വെറും ഉേദ്യാഗസ്ഥന്‍ മാത്രമാണ് ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും ചേര്‍ന്നാണ് പണം കൈകാര്യം ചെയ്തിരുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. ബാങ്ക് സെക്രട്ടറിയുടേയും ഭരണ സമിതിയുടേയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നും ജില്‍സ് അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 

അതിനിടെ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് പണം നല്‍കുന്നില്ല. പണം പിന്‍വലിക്കണമെങ്കില്‍ ആവശ്യക്കാര്‍ ആഴ്ചകളോളം ബാങ്കില്‍ കയറി ഇറങ്ങണം. അതും 10,000ല്‍ കൂടുതല്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമര്‍പ്പിച്ചിട്ടില്ല.  

 

 

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.