login
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി‍‍ പ്രേരിപ്പിച്ചുവെന്ന് മൊഴി നല്‍കിയ രണ്ട് പൊലീസുകാരെയും ചോദ്യം ചെയ്യാന്‍ ഇഡി

ഈ രണ്ട് പേരെയും ചോദ്യം ചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് ഇഡി ശ്രമം. ഇക്കാര്യത്തില്‍ നിയമയുദ്ധം ആവശ്യമെങ്കില്‍ അതിനും ഇഡി തയ്യാറാണ്. ചോദ്യം ചെയ്യലില്‍ വസ്തുത തെളിഞ്ഞാല്‍ അറസ്റ്റ് വരെയുള്ള നടപടികളിലേക്ക് നീങ്ങാനും ഇഡി ഉദ്ദേശിക്കുന്നു. ചോദ്യം ചെയ്യാനായി ഇരുവര്‍ക്കും ഉടന്‍ നോട്ടീസയക്കാന്‍ ഇഡി ആലോചിക്കുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്‍റ്   ഡയറക്ടറേറ്റ് പീഡിപ്പിച്ചു എന്ന പരാതി നല്‍കിയ രണ്ട് പൊലീസുകാരെയും ചോദ്യം ചെയ്യാന്‍ ഇഡി.

ഈ രണ്ട് പേരെയും ചോദ്യം ചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് ഇഡി ശ്രമം. ഇക്കാര്യത്തില്‍ നിയമയുദ്ധം ആവശ്യമെങ്കില്‍ അതിനും ഇഡി തയ്യാറാണ്. ചോദ്യം ചെയ്യലില്‍ വസ്തുത തെളിഞ്ഞാല്‍ അറസ്റ്റ് വരെയുള്ള നടപടികളിലേക്ക് നീങ്ങാനും ഇഡി ഉദ്ദേശിക്കുന്നു.  ചോദ്യം ചെയ്യാനായി ഇരുവര്‍ക്കും ഉടന്‍ നോട്ടീസയക്കാന്‍ ഇഡി ആലോചിക്കുന്നു. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എസ്. രാജിമോള്‍, സിപിഒ സിജി വിജയന്‍ എന്നീ രണ്ട് പൊലീസ് ഉദ്യോഗസ്ഥകളാണ് ഇഡിക്കെതിരെ പരാതി നല്‍കിയത്.എന്തായാലും  പൊലീസുകാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമായിരിക്കും ഇഡി വാദിക്കുക. ആവശ്യമെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ചും ഇഡി  ആലോചിക്കും. ഏറ്റുമുട്ടലെങ്കില്‍ അങ്ങിനെ എന്ന ഒരു നിലപാടിലാണ് ഇഡി. 

സ്വപ്‌ന ഇഡി കസ്റ്റഡിയിലിരിക്കേ അവരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് മൊഴി നല്‍കിയ ഒരാള്‍. ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കര്‍ സ്വപ്‌നയ്ക്ക നല്‍കിയതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നല്‍കിയതെന്നും പറയിപ്പിക്കാനാണ് ഇഡിയുടെ ശ്രമം നടന്നതെന്നാണ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എസ്. രാജിമോള്‍ മൊഴി നല്‍കിയത്. ഇങ്ങിനെ മൊഴി നല്‍കിയാല്‍ സ്വപ്നയെ മാപ്പ് സാക്ഷിയാക്കാമെന്ന് ചോദ്യം ചെയ്യലിനിടെ ഇഡി ഡിവൈഎസ്പി രാധാകൃഷ്ണന്‍ പറഞ്ഞത് കേട്ടെന്നും രാജിയുടെ മൊഴിയിലുണ്ട്.

ഇഡിയ്‌ക്കെതിരെ രണ്ടാമത് മൊഴി നല്‍കിയത പൊലീസുദ്യോഗസ്ഥ സിജി വിജയന്‍ ആണ്. ഇഡി ഉദ്യോഗസ്ഥരുടെ സ്വപ്‌നയോടുള്ള ചോദ്യങ്ങളില്‍ കൂടുതലും നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നവെന്ന് പൊലീസ് ഉദ്യോഗസഥയായ സിജി വിജയന്‍ മൊഴി നല്‍കിയത്.

 

  comment

  LATEST NEWS


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.