×
login
ശിശുക്ഷേമവും സിപിഎം വക

ഒടുവിലത്തെ ഉദാഹരണമാണ് എസ്എഫ്‌ഐ നേതാവിന്റെ കുഞ്ഞിനെ ദത്ത് കൊടുത്തതുമായി ബന്ധപ്പെട്ട വിവാദം. ഇവിടെ ശിശുക്ഷേമ സമിതിയാണ് മുഖ്യ പ്രതിസ്ഥാനത്ത്. ശിശുക്ഷേമ പരിപാടികള്‍, ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണങ്ങള്‍, അനാഥരായവരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടേക്കാവുന്ന കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍ നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ നടത്താനാണ് ശിശുക്ഷേമ സമിതി എന്നാണ് വയ്പ്.

വിവിധ കമ്മിഷനുകളും സമിതികളും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സിപിഎമ്മിന്റെ പോഷക സംഘടനകളാക്കിയതിന്റെ ദയനീയ അനുഭവമാണ് കേരളം തുടര്‍ച്ചയായി കാണുന്നത്. ഇത്തരം കമ്മിഷനുകളുടെയും സമിതികളുടെയും തലപ്പത്ത് സിപിഎമ്മിന്റെ നോമിനികള്‍. അവര്‍ക്ക് പാര്‍ട്ടി താത്പര്യം മാത്രമാണ് മുഖ്യം.  

ഒടുവിലത്തെ ഉദാഹരണമാണ് എസ്എഫ്‌ഐ നേതാവിന്റെ കുഞ്ഞിനെ ദത്ത് കൊടുത്തതുമായി ബന്ധപ്പെട്ട വിവാദം. ഇവിടെ ശിശുക്ഷേമ സമിതിയാണ് മുഖ്യ പ്രതിസ്ഥാനത്ത്. ശിശുക്ഷേമ പരിപാടികള്‍, ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണങ്ങള്‍, അനാഥരായവരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടേക്കാവുന്ന കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍ നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ നടത്താനാണ്  ശിശുക്ഷേമ സമിതി എന്നാണ് വയ്പ്.  

മുഖ്യമന്ത്രിയാണ് സമിതിയുടെ പ്രസിഡന്റ്, സാമൂഹികനീതി വകുപ്പ് മന്ത്രി  വൈസ് പ്രസിഡന്റും. ദൈനംദിന ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജനറല്‍ സെക്രട്ടറി. സിപിഎമ്മിന്റെ മുഖം രക്ഷിക്കാനായി പാര്‍ട്ടിക്കാരനായ സെക്രട്ടറി, സമിതിയെ ദുരുപയോഗം ചെയ്തു എന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന കുട്ടികളെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കുക. അതിനു തന്നെ നിയമപരമായ നിരവധി നൂലാമാലകള്‍ ഉണ്ട്. പിന്നീട് കുട്ടിയെ ദത്ത് നല്‍കുന്നതിനും ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. അവിഹിത ബന്ധത്തില്‍ മകള്‍ക്കുണ്ടായ കുഞ്ഞിനെ സിപിഎം നേതാവായ അച്ഛന്‍ നേരിട്ടു ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. കള്ളം പറഞ്ഞും കൃത്രിമം കാണിച്ചും സമിതി കുട്ടിയെ ദത്തു നല്‍കി. കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യവും പരാതിയും മൂടിവച്ചു. ആശുപത്രിയിലും കോടതിയിലും കുട്ടിയെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കി. പാര്‍ട്ടിക്കും കുടുംബത്തിനുമുണ്ടാകാവുന്ന പേരുദോഷം ഇല്ലാതാക്കാന്‍ മഹത്തായ ഒരു സ്ഥാപനത്തെ ഇങ്ങനെയൊക്കെയാണ് ദുരുപയോഗം ചെയ്തത്.  

ഡിവൈഎഫ്‌ഐ നേതാവായ സമിതി സെക്രട്ടറി ഷിജുഖാന്‍ ഇപ്പോഴും പറയുന്നത് ചെയ്തതെല്ലാം നിയമപരമായിട്ടാണെന്നാണ്. ശിശുക്കളുടെ കാര്യത്തില്‍ ഇടപെടാന്‍ അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനമാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. ശിശുക്ഷേമ സമിതിക്ക് കുട്ടികളെ ദത്തു നല്‍കണമെങ്കില്‍ ഈ കമ്മിറ്റിയുടെ അംഗീകാരം വേണം. കാര്യബോധവും നിയമ സാക്ഷരതയും ഉള്ളവര്‍ ഇരിക്കേണ്ട കമ്മിറ്റിയുടെ ഇപ്പോഴത്തെ അധ്യക്ഷയുടെ അധികയോഗ്യത നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആയിരുന്നു എന്നതാണ്. കുട്ടിയെ ദത്ത് നല്‍കാമെന്ന് കമ്മിറ്റി കത്തുനല്‍കിയതിനു പിന്നിലെ രാഷ്ട്രീയ ബന്ധത്തിന് വേറെ തെളിവുവേണ്ട. നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ തിരികെനല്‍കുന്നതില്‍ നടപടി എടുക്കാതിരുന്നതെന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയുടെ വിചിത്ര വിശദീകരണം. പരാതി പോലീസിനെ അറിയിക്കേണ്ട ബാധ്യത തനിക്കില്ലെന്നും കുട്ടിയെ അന്വേഷിച്ചുവന്ന കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറയുമ്പോള്‍ ആരാണ് ആ അറിയിക്കേണ്ടവര്‍ എന്നറിയാനുളള അവകാശം ജനങ്ങള്‍ക്കുണ്ട്.

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് പ്രമുഖരായ പലരേയും തഴഞ്ഞ് തനി രാഷ്ട്രീയക്കാരനായ അഭിഭാഷകനെ നിയമിച്ചതും വാര്‍ത്തയായിരുന്നു.  ബലാത്സംഗം ഉള്‍പ്പെടെ ബാലപീഡനങ്ങള്‍ വ്യാപകമായിട്ടും ഇടപെടാതിരുന്ന കമ്മിഷന്‍, മയക്കുമരുന്നു കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ മകന്റെ അവകാശ സംരക്ഷണത്തിനായി പാതിരാത്രിയില്‍ ഇറങ്ങിപ്പുറപ്പെട്ട് അപഹാസ്യരായതും കേരളം കണ്ടു. പാലക്കാട് ആദിവാസി പെണ്‍കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയ പ്രതികളെ രക്ഷിക്കാന്‍ കേസു വാദിച്ച സിപിഎം അഭിഭാഷകനെ, പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഭാരവാഹിയാക്കിയതും കണ്ണൂരില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ജില്ലാ ചെയര്‍മാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു കേസുണ്ടായതും സാക്ഷര കേരളത്തിലാണ്.

നീതിബോധവും നിയമവ്യവസ്ഥയും സത്യവും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ച് മാതൃകയാകേണ്ട സ്ഥാപനങ്ങള്‍ പാര്‍ട്ടിയുടെ പോഷക സംഘടനകളായി അധഃപതിക്കുന്നത് അംഗീകരിക്കാനാവില്ല. താക്കോല്‍ സ്ഥാനങ്ങളില്‍ രാഷ്ട്രീയ നേതാക്കളെ തിരുകിക്കയറ്റണമെന്നുണ്ടെങ്കില്‍ത്തന്നെ മനുഷ്യപ്പറ്റും ധാര്‍മ്മികബോധവും ഉള്ളവരെ ആയിക്കൂടേ?   ഭരണസംവിധാനത്തില്‍ അവിശ്വാസം വളര്‍ന്നാല്‍ അത് അരാജകത്വത്തിലേക്കാകും പോവുക.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.