×
login
ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളെന്ന് മന്ത്രി ശിവന്‍കുട്ടി‍യുടെ നാക്കുപിഴ; ഉടനെ തിരുത്തി 23 സംസ്ഥാനങ്ങളെന്ന് പറഞ്ഞതും അബദ്ധം; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളെന്ന അബദ്ധവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വെള്ളിയാഴ്ചയാണ് വിദ്യാഭ്യാസമന്ത്രി ഈ അറിവില്ലായ്മ വിളമ്പിയത്.

തിരുവനന്തപുരം: ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളെന്ന അബദ്ധവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വെള്ളിയാഴ്ചയാണ് വിദ്യാഭ്യാസമന്ത്രി ഈ അറിവില്ലായ്മ വിളമ്പിയത്.  

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തുന്നതിനിടയിലാണ് ശിവന്‍കുട്ടിക്ക് നാക്ക് പിഴയുണ്ടായത്. "ഇന്ത്യയിലെ 35 സംസ്ഥാനങ്ങളില്‍ സ്കൂള്‍ തുറന്നു"- മന്ത്രി പറഞ്ഞു. ഉടനെ പറഞ്ഞുപോയത് അബദ്ധമായോ എന്ന് തോന്നിയ മന്ത്രി ഉടനെ തിരുത്തി: "ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്നു".

 ഇതുപോലും അറിയാത്തയാളാണോ കേരളത്തിന്‍റെ വിദ്യാഭ്യാസമന്ത്രിയെന്ന വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ജമ്മു കശ്മീരിനെ പകുത്ത് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശമാക്കിയതിന് പിന്നാലെ രാജ്യത്തിന്‍റെ പുതിയ ഭൂപടം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ നിന്നും 28 ആയി ചുരുങ്ങി. കാരണം ജമ്മുകശ്മീര്‍ സംസ്ഥാനമല്ലാതായി. കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണമാകട്ടെ ഏഴില്‍ നിന്ന് ഒമ്പതായി വര്‍ധിച്ചു. കാരണം ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ കൂടുതലായി ചേര്‍ന്നു.

    comment

    LATEST NEWS


    ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


    പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


    1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


    സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


    സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


    ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.