×
login
പ്രളയകാലത്ത് കേരളത്തിലെത്തി; ഡോക്ടര്‍മാരുടെ സംഘത്തെ ആലപ്പുഴയില്‍ എത്തിച്ചു; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് മലയാളികളുമായി അടുത്ത ബന്ധം

താനെയിലെ മലയാളി സമൂഹത്തോടും അടുത്ത ബന്ധമാണ് ഏകനാഥ് ഷിന്‍ഡെയ്ക്കുള്ളത്.

മുംബൈ: ഏകനാഥ് ഷിന്‍ഡെ അവസാനമായി കേരളത്തില്‍ എത്തിയത് 2018 പ്രളയ കാലത്തായിരുന്നു. ആലപ്പുഴയില്‍ ക്യാമ്പ് ചെയ്ത്് അദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. താനെയിലെ ശിവസേന പ്രവര്‍ത്തകര്‍ സമാഹരിച്ച 5 ട്രക്കുകളിലായി നിറയെ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളുമായാണ് ഷിന്‍ഡെയും കൂട്ടരും മലയാളികള്‍ക്ക് ആശ്വാസം നല്‍കാന്‍ എത്തിയത്.

കുട്ടനാട്ടിലെ കൈനകരിയിലെ നിരവധി ദുരിതാശ്വാസ ക്യാമ്പുകളില്‍ അദേഹം സഹായമെത്തിച്ചു. അദേഹത്തോടൊപ്പം മകന്‍ ശ്രീകാന്ത് ഷിന്‍ഡെ ഉള്‍പ്പെടെ 31 ഡോക്ടര്‍മാരും ഉണ്ടായിരുന്നു. 2018 പ്രളയത്തില്‍ ശിവസേന എംപിമാരും എംഎല്‍എമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഏകനാഥിന്റെ ആഹ്വനത്തെ തുടര്‍ന്നായിരുന്നു ഇത്.  

താനെയിലെ മലയാളി സമൂഹത്തോടും അടുത്ത ബന്ധമാണ് ഏകനാഥ് ഷിന്‍ഡെയ്ക്കുള്ളത്. അദേഹം ഒരിക്കലും മറാത്തിയെന്നോ മലയാളിയെന്നോ ജനങ്ങളെ വേര്‍തിരിച്ച് കണ്ടിട്ടില്ലായെന്ന് മലായാളി സമാജം താനെ ജില്ലാ സെക്രട്ടറി ജയന്‍ നായര്‍ പറഞ്ഞു. ശിവസേനയ്ക്ക് ഒരു കാലത്ത് മലയാളികള്‍ വോട്ട് ചെയ്യുമായിരുന്നില്ല. എന്നാല്‍ ആ അവസ്ഥ മാറിയത് ഏകനാഥ് ഷിന്‍ഡെ ജില്ലയില്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തിയതോടെയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

 


 

 

 

 

  comment

  LATEST NEWS


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.