×
login
ഏലത്തൂര്‍ കേസ്: അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി കാണാം; ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഒഴിവാക്കാനാവില്ല, പ്രതി ഷാരൂഖിന്റെ ആവശ്യം തള്ളി

ശനിയാഴ്ച ഷാരൂഖിനെ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഓണ്‍ലൈനിലൂടെ ഹാജരാക്കും

കൊച്ചി : ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനോട് സംസാരിക്കണമെന്ന ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന ഷാരൂഖ് സെയ്ഫിയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി പ്രതിയോട് സംസാരിക്കാമെന്നും കോടതി അറിയിച്ചു.  

തീവെയ്പ്പ് കേസിന് ആസൂത്രിത സ്വഭാവമുണ്ട്. ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതിയായ ഷാരുഖ് അഭിഭാഷകനുമായി സംസാരിച്ചിരുന്നെന്നും, മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോഴും അഭിഭാഷകനുമായി ഷാരുഖ് കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് എന്‍ഐഎ സംഘം കോടതിയില്‍ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.  

അതേസമയം ശനിയാഴ്ച ഷാരൂഖിനെ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഓണ്‍ലൈനിലൂടെ ഹാജരാക്കും. കുറ്റകൃത്യത്തില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാരൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്. പ്രതി ഷാറൂഖ് സെയ്ഫി ആക്രമണത്തിനായി കേരളം തെരഞ്ഞെടുത്തതില്‍ ദൂരൂഹതയുണ്ട്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് തള്ളാനാകില്ലെന്നുമാണ് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നത്.  


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.