×
login
വൈദ്യുതി‍ നിരക്ക് വര്‍ധന നാളെ മുതല്‍; ഇന്ധനത്തിന്റെ വിലവര്‍ധന സര്‍ചാര്‍ജായി ഈടാക്കും, 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വര്‍ധന ബാധകമല്ല

കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ വൈദ്യുതി വാങ്ങാന്‍ 87.07 കോടി രൂപ വൈദ്യുതി ബോര്‍ഡിന് അധികം ചെലവായിരുന്നു.

തിരുവനന്തപുരം: കൂട്ടിയ വൈദ്യുതി നിരക്ക് ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നാലുമാസത്തേക്ക് ആണ് വര്‍ധന. ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ യൂണിറ്റിന് ഒന്‍പതു പൈസ സര്‍ചാര്‍ജ് എന്ന നിലയിലാണ് വര്‍ധിപ്പിച്ചത്. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ആണ് ഉത്തരവിട്ടത്. അതേസമയം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല.

വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടിവരുന്ന ഇന്ധനത്തിന്റെ വിലവര്‍ധന മൂലം ഉണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജായി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ വൈദ്യുതി വാങ്ങാന്‍ 87.07 കോടി രൂപ വൈദ്യുതി ബോര്‍ഡിന് അധികം ചെലവായിരുന്നു. ഇതാണ് യൂണിറ്റിന് ഒന്‍പതു പൈസ വര്‍ധിപ്പിച്ചു സര്‍ചാര്‍ജായി പിരിച്ചെടുക്കുന്നത്.  

പുതിയ സര്‍ചാര്‍ജ് തുക വൈദ്യുതി ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.

    comment

    LATEST NEWS


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.