×
login
ആനച്ചന്തത്തിന് പരിപാലനം .....പുന്നത്തൂർ കോട്ടയിൽ സുഖ ചികിത്സക്കായി 30 ആനകൾ

എല്ലാ വർഷവും മൺസൂൺ സമയത്താണ് ആനകളുടെ സുഖ ചികിത്സാക്കാലം. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കും, രോഗപ്രതിരോധത്തിനുമായി ശാസ്ത്രീയമായി തയ്യാറാക്കിയ സമീകൃതാഹാരങ്ങളും പ്രത്യേക പരിചരണവുമാണ് ഇക്കാലയളവിൽ നൽകി വരുന്നത്.

പുന്നത്തൂർ ആനക്കോട്ട

തൃശൂർ: ആരോഗ്യം കാത്ത് തലയെടുപ്പോടെ കരിവീരച്ചന്തം കാത്തു സൂക്ഷിക്കാനായി ജൂലൈ 1 മുതൽ ഒരു മാസക്കാലം ഗുരുവായൂർ ദേവസ്വത്തിന്റെ പുന്നത്തൂർ കോട്ടയിലെ ആനകൾക്ക് വിശ്രമത്തിന്റെയും സുഖ ചികിത്സയുടെയും നാളുകളാണ്.

ഗുരുവായൂർ ക്ഷേത്രത്തിന്റെ കീഴിലുള്ള ആനക്കോട്ടയിൽ 44 ആനകളാണിപ്പോൾ ഉള്ളത്. മദപ്പാടില്ലാത്ത 30 ആനകൾക്കാണ് നിലവിൽ സുഖചികിത്സ നൽകുന്നത്. എല്ലാ വർഷവും മൺസൂൺ സമയത്താണ് ആനകളുടെ സുഖ ചികിത്സാക്കാലം. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കും, രോഗപ്രതിരോധത്തിനുമായി ശാസ്ത്രീയമായി തയ്യാറാക്കിയ സമീകൃതാഹാരങ്ങളും പ്രത്യേക പരിചരണവുമാണ് ഇക്കാലയളവിൽ നൽകി വരുന്നത്. 

ഗുരുവായൂർ ദേവസ്വം ഇത്തവണ സുഖചികിത്സക്കായി മാത്രം 14 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പതിവ് പനമ്പട്ട, തീറ്റപ്പുല്ല് എന്നിവ കൂടാതെ ഉണങ്ങലരിച്ചോറ് (3960 കിലോ), മുതിര,ചെറുപയർ (1320 കിലോ വീതം), റാഗി (1320 കിലോ), മഞ്ഞൾപ്പൊടി, അഷ്ടചൂർണ്ണം(132 കിലോ വീതം), ച്യവനപ്രാശം(330 കിലോ), ആയുർവേദ/ അലോപ്പതി മരുന്നുകൾ, ഷാർക്കെഫറോൾ (ഹീമോ ഗ്ലോബിൻ വർദ്ധനവിന് ), അയേൺ ഗുളികകൾ,ടോണിക്ക്,ലവണ മിശ്രിതങ്ങൾ, ഉപ്പ്,നെയ്യ് എന്നിവയും ആവശ്യാനുസരണം ആനകൾക്ക് നൽകും.

മാർഷൽ സി.രാധാകൃഷ്ണൻആനകൾക്ക് സുഖചികിത്സയോടൊപ്പം വിശ്രമവും 

സുഖചികിത്സാ കാലം നാട്ടാനകളുടെ വിശ്രമ കാലം കൂടിയാണ് . ആന പാപ്പാന്മാർക്കും ഇത് തിരക്കേറിയ സമയം. വിരശല്യത്തിന് മരുന്ന് കൊടുക്കുന്നതോടെയാണ് സുഖചികിത്സയുടെ ആരംഭം. മേൽനോട്ടത്തിനായി ആനക്കോട്ട മാനേജർ/ ജീവധനം ജീവനക്കാർ, വെറ്ററിനറി ഡോക്ടർമാർ, ആയുർവേദ ചികിത്സകർ, ആന വിദഗ്ധർ,പാപ്പാന്മാർ എന്നിവരുടെ ഒരു പ്രത്യേക സംഘം തന്നെ ഉണ്ടാകും. മാതംഗശാസ്ത്ര പ്രകാരം, കിടത്തം, വെള്ളത്തിൽ ഇറങ്ങിക്കുളി , നടത്തിയും മറ്റും ദേഹത്തിന് വ്യായാമം,ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകൾ, ശരീരത്തിൽ പൊടി പാറ്റൽ, കൊട്ടിലിൽ കെട്ടൽ, നെയ്യും വെല്ലവും കൂട്ടിഭക്ഷണം, പുൽക്കറ്റ കൊടുക്കൽ, കുളി (നിർവാണം= ആനയുടെ കുളി), വെള്ളം കുടിക്കൽ, എള്ള് ചേർത്തുള്ള ഭക്ഷണം, വൈകുന്നേരത്ത് മരുന്ന് , ഉറങ്ങാൻ കിടത്തം ഇവയെല്ലാമാണ് ക്രമത്തിൽ ആനകളുടെ ദിനചര്യ.

പാപ്പാന്മാർ ആനകളെ തറിയിൽ നിന്നും അഴിച്ചു പൊടി തട്ടിയ ശേഷം ചകിരികൊണ്ടോ കല്ലുകൊണ്ടോ ഉള്ള തേച്ചു കുളി തുടങ്ങും. മണിക്കൂറുകൾ നീളുന്ന നീരാട്ടിൽ ആനയുടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനിത് ഗുണം ചെയ്യും. പതിവ് പോലെ പനമ്പട്ടയും തീറ്റപുല്ലും അതിലുപരി സുഖചികിത്സാ കാലത്തെ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങൾ (കൂട്ടുകൾ), മരുന്നുകൾ എന്നിവ എല്ലാ ആനകൾക്കും നൽകും. ഉച്ചതിരിഞ്ഞു 3 മണിക്ക് ഗജവീരന്മാരെ വട്ടത്തിൽ നിർത്തിയുള്ള സുഖചികിത്സാ കാലത്തെ ആനയൂട്ട് അതിമനോഹരമായ ഒരു കാഴച്ചയാണ് . 

മാർഷൽ. സി .രാധാകൃഷ്ണൻ ( ആന /ആനപാപ്പാൻ ഗവേഷകൻ) 
 


 

  comment

  LATEST NEWS


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.