×
login
മദ്രസ‍യിലേയ്ക്ക് പോയ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി; പോക്‌സോ കേസ് പ്രതിയായ മുന്‍ മദ്രസാ അധ്യാപകന്‍ പിടിയില്‍

2015 ല്‍ മദ്രസയില്‍ എത്തിയ കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് നിലവിലുണ്ട്.

കാസര്‍ഗോഡ്:മദ്രസിയിലേയ്ക്ക് പോകുകയായിരുന്ന  പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധപീഢനത്തിന് ശ്രമിച്ച മുന്‍ മദ്രസാ അധ്യാപകന്‍ പിടിയില്‍. ശിവപുരം സ്വദേശി ഫൈസലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 2015 ല്‍ മദ്രസാ അധ്യാപകനായിരിക്കെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് നിലനില്‍ക്കുന്നുണ്ട്.

ഫൈസലിന്റെ ഭാര്യവീടായ നീലേശ്വരത്ത് വെച്ചാണ് സംഭവം. മദ്രസയിലേയ്ക്ക് പോകുുകയായിരുന്ന 11 കാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത കുട്ടി പോലീസിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് നീലേശ്വരം പോലീന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫൈസല്‍ പിടിയിലാകുന്നത്.  

ഇയാള്‍ മുന്‍പ് മദ്രസാ അധ്യാപകനായിരുന്നു. 2015 ല്‍ മദ്രസയില്‍ എത്തിയ കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് നിലവിലുണ്ട്.  

 

 

 

 

    comment

    LATEST NEWS


    'മ്യാവൂ' പ്രൊമോ സോംങ് പുറത്തിറക്കി; ക്രിസ്മസ് തലേന്ന് ചിത്രം പുറത്തിറങ്ങും


    അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കീത് നല്‍കി രാജ്യങ്ങള്‍


    സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


    മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


    പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


    പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.