×
login
എംഎം മണിക്കും സഹോദരന്‍ ലംബോദരനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി

വിവാദ പ്രസംഗവും പ്രസ്താവനയും നടത്തുകയുണ്ടായി. പ്രസംഗത്തില്‍ രാജ്യ വിരുദ്ധതയും സമൂഹത്തില്‍ മത സ്പര്‍ദ്ധയും ഭിന്നിപ്പും ഉണ്ടാക്കുന്നതാണെന്നും ഗുരുതരമായ ചട്ടലംഘനമാണെന്നും ചൂണ്ടി കാണിച്ച് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി തിരഞ്ഞെടുപ്പ് കമ്മീഷനെസമീപിക്കുകയും കോട്ടയം എസ്പിക്ക് പരാതി നല്‍കുകയും ചെയ്തു.

ഇടുക്കി: മുന്‍ മന്ത്രി എംഎം മണിക്കും സഹോദരന്‍ ലംബോദരനു മെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് എന്‍ ഹരി. കഴിഞ്ഞ ദിവസം എംഎം മണി ഇടുക്കി പൂപ്പാറയില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മുസ്ലിം ജനവിഭാഗത്തെ കശാപ്പു ചെയ്യുന്ന വ്യക്തിയാണെന്നും, വിവാദ പ്രസംഗവും പ്രസ്താവനയും നടത്തുകയുണ്ടായി.

പ്രസംഗത്തില്‍ രാജ്യ വിരുദ്ധതയും സമൂഹത്തില്‍ മത സ്പര്‍ദ്ധയും ഭിന്നിപ്പും ഉണ്ടാക്കുന്നതാണെന്നും ഗുരുതരമായ ചട്ടലംഘനമാണെന്നും ചൂണ്ടി കാണിച്ച് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി തിരഞ്ഞെടുപ്പ് കമ്മീഷനെസമീപിക്കുകയും കോട്ടയം എസ്പിക്ക് പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ വിഷയത്തില്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹരി ഇടുക്കിയില്‍ പറഞ്ഞു ,ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ വിയര്‍പ്പും അധ്വാനവും വിറ്റുകാശാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന. ഇടുക്കിയിലെ മാഫിയകളുടെ തലവനാണ് മണിയെന്നും എന്‍ ഹരി പറഞ്ഞു,


കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് മണിയുടെ സഹോദരന്‍ ലംബോദരന്‍ ഇടുക്കിയില്‍ അനധികൃതമായി കയ്യേറ്റങ്ങള്‍ നടത്തുന്നു എന്ന് കണ്ടെത്തുകയും. എന്നാല്‍ പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മണിയുടെ സഹോദരങ്ങളുടെയും കുടുംബത്തിന്റെയും അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച പല കണ്ടെത്തലുകളും അട്ടിമറിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

168 കോടി രൂപ ആസ്തിയുള്ള പുലരി എക്‌സ്‌പോര്‍ട്‌സിന്റെ ഡയറക്ടര്‍മാരായി മണിയുടെ സഹോദരന്‍ ലംബോദരന്റെ ഭാര്യ സരോജിനിയും മകന്‍ ലജീഷുമാണ് എന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വരെ കേരളത്തിലെ മുഖ്യാധാര മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്നും അദേഹം പറഞ്ഞു. സരോജിനിയുടെ പേരില്‍ 10 കോടി രൂപയും മകന്‍ ലജീഷിന്റെ പേരില്‍ 5 കോടിരൂപയുടെ ആസ്ഥിയുമാണ് എന്ന് പ്രധാനമായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

തൊഴിലാളി പാര്‍ട്ടി നേതാവായി വളര്‍ന്നു വന്ന നാല്‍പതു സെന്റ് ഭൂമി മാത്രം കുടുംബപരമായി ഉണ്ടായിരുന്ന മണിയുടെ കുടുംബത്തിനും സഹോദരങ്ങള്‍ക്കും ഇന്ന് പലയിടങ്ങളിലായി ഏക്കറു കണക്കിന് കയ്യേറ്റ ഭൂമിയും എസ്‌റ്റേറ്റുകളും ഉള്ളതായും പറയപ്പെടുന്നു. ഇടുക്കിയിലെ സാധാരണക്കാരെ വഞ്ചിച്ച് ഉണ്ടാക്കിയതല്ലങ്കില്‍ പിന്നെ എങ്ങിനെ ഉണ്ടാക്കിയതാണെന്നു വ്യക്തമാക്കണമെന്നും എന്‍ ഹരി പറഞ്ഞു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ വെള്ളത്തൂവലില്‍ അനധികൃതമായും നിശബ്ദമായും നടത്തുന്ന സ്വിപ്‌ലൈന്‍ പദ്ധതിയിലെ എംഎം മാണിയുടെയും സഹോദരന്റെയും പങ്കും പുറത്തു കൊണ്ടുവരുമെന്നും എന്‍. ഹരി പറഞ്ഞു

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.