login
ലാവ്‌ലിന്‍ കേസിലും ഇഡി‍യുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം

പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി കേസില്‍ കുറ്റവിമുക്തനാക്കിയെങ്കില്ലും ഇതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഏപ്രില്‍ ആദ്യം സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ നടപടി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ഇടപെടല്‍. ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ പരാതിയിലാണിത്. കൊച്ചിയിലെല്‍ ഓഫിസില്‍ ഹാജരാകാന്‍ ഇഡി ഇദ്ദേഹത്തിന് നോട്ടിസ് നല്‍കി. പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനെ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഏപ്രില്‍ ആദ്യം സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ നടപടി. കേസിലെ തെളിവുകളുമായി നാളെ ഹാജരാകണമെന്നാണ് ഇഡി നന്ദകുമാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ചില ആരോപണങ്ങളുന്നയിച്ച് നന്ദകുമാര്‍ 2006-ല്‍ ഡിആര്‍ഐക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടികള്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലാവ്‌ലിന്‍ കേസ് മാത്രമല്ല, സിപിഎം നേതാക്കളായ തോമസ് ഐസക്ക്, എം എ ബേബി എന്നിവര്‍ക്കെതിരെ അധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച ആരോപണവും ഇതേ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. 

ഇതു സംബന്ധിച്ചും തെളിവുകളുണ്ടെങ്കില്‍ നാളെ എത്തുമ്പോള്‍ കൈമാറണമെന്നും ഇഡി നന്ദകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വരലയയുടെ ചുമതല വഹിച്ചിരുന്ന സമയത്ത് നിരവധി പണപ്പിരിവ് നടത്തി അനധികൃതമായി കൈവശം വച്ചുവെന്നാണ്  എം എ ബേബിക്കെതിരായ ആരോപണം. വിദേശത്തുനിന്ന് അടക്കം 18 കോടി രൂപ തോമസ് ഐസക്ക് പിരിച്ചുവെന്ന് പരാതിയില്‍ പറയുന്നു.  

 

  comment

  LATEST NEWS


  ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.