login
കൂടുതല്‍ വിദേശ സന്ദര്‍ശനങ്ങളും പദ്ധതികളും അന്വേഷണപരിധിയില്‍; കരാറുകളും നിരീക്ഷണത്തില്‍; പരിശോധന ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ്

പ്രളയ പുനരധിവാസത്തിന്റെയും റീ ബില്‍ഡ് കേരളയുടേയും മറവില്‍ സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ നല്‍കിയ മുന്നറിയിപ്പും ഇഡിയുടെ പക്കലുണ്ട്.

തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ തട്ടിപ്പിന് സമാനമായ ഇടപാടുകള്‍ സംസ്ഥാനത്ത് വേറെയും നടന്നിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. 20 കോടിയുടെ കരാറില്‍ ഏതാണ്ട് നാലരക്കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ കൈമാറിയെന്ന് വ്യക്തമായതോടെ ലൈഫ് മിഷന്റെ കീഴിലുള്ള മറ്റ് ചില പദ്ധതികളേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വിദേശ സന്ദര്‍ശനവും കൂടിക്കാഴ്ചകളും കരാറുകളും അന്വേഷണപരിധിയില്‍ വരും.

പ്രളയ പുനരധിവാസത്തിന്റെയും റീ ബില്‍ഡ് കേരളയുടേയും മറവില്‍ സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ നല്‍കിയ മുന്നറിയിപ്പും ഇഡിയുടെ പക്കലുണ്ട്. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഇടത് മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ ഗള്‍ഫ് സന്ദര്‍ശനത്തിന് അനുമതി തേടിയത് കേന്ദ്രം നേരത്തെ നിരാകരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് അന്ന് അനുമതി നല്‍കിയത്.

വിദേശ രാജ്യത്തെ സ്വകാര്യകേന്ദ്രങ്ങളില്‍ നിന്ന് അനധികൃതമായി സംഭാവന സ്വീകരിക്കുന്നത് നിലവില്‍ നിയമത്തിനെതിരാണെന്നും കള്ളപ്പണ ഇടപാടും അഴിമതിയും നടക്കാനിടയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു കേന്ദ്ര ഇടപെടല്‍. പ്രളയ പുനരധിവാസത്തിന് സംഭാവന നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാമെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു.  

തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് മാത്രം യാത്രാനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിലാണ് ഇപ്പോള്‍ വിവാദമായ കരാറൊപ്പിട്ടതും. കേന്ദ്രം ചൂണ്ടിക്കാണിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കരാറൊപ്പിട്ടത്. സമാനമായ മറ്റ് ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശം.  

ദുബായില്‍ നിന്ന് 700 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഗള്‍ഫ് യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി തന്നെ പറഞ്ഞത്. പിന്നീട് ഇത് ചില സ്വകാര്യ സംരംഭകര്‍ പിരിച്ചു നല്‍കാമെന്നേറ്റതാണെന്ന് തിരുത്തി. തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് മാത്രമേ പണം സ്വീകരിക്കാവൂയെന്ന് കേന്ദ്രം സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണത്തിന്റെ കണക്കുകള്‍ സിഎജിയുടെ ഓഡിറ്റിങ്ങിന് വിധേയമാണ്. നിയമത്തിനും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനും വിരുദ്ധമായി മറ്റേതെങ്കിലും കേന്ദ്രത്തില്‍ നിന്ന് സമാനമായ രീതിയില്‍ പണം സ്വീകരിച്ചിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.

 

  comment

  LATEST NEWS


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.