login
ഇ.പി. ജയരാജന്‍‍ കുരുക്കില്‍; ഒരു മാസം മുന്‍പ് മുതല്‍ ഇ.പി. ജയരാജനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു; ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി

ഒരു മാസം മുന്‍പ് മുതല്‍ ഇ.പി. ജയരാജനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയരാജന്റെ മകന്‍ ജെയ്‌സണ് സ്വപ്‌നയുമായുള്ള ബന്ധവും അന്വേഷണസംഘത്തിന് വ്യക്തമായി. മന്ത്രിയുടെ ഭാര്യ പി.കെ. ഇന്ദിര ക്വാറന്റൈന്‍ ലംഘിച്ച് കണ്ണൂര്‍ ജില്ലാ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് എന്തിനെന്നും അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടേയും, സ്വപ്നയും ശിവശങ്കറും ഉള്‍പ്പെടെയുള്ള സംഘത്തിന്റെയും ദുബായ് സന്ദര്‍ശനത്തിന് പിന്നിലെ ആസൂത്രണം പൂര്‍ണമായും ജയരാജന്റേതായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.

തൃശൂര്‍: ലൈഫ് മിഷന്‍ ഫഌറ്റ് തട്ടിപ്പ് കേസില്‍ കുരുക്കിലായി മന്ത്രി ഇ.പി. ജയരാജന്‍. ഇടപാടിന്റെ പ്രധാന സൂത്രധാരന്‍ ഇ.പി. ജയരാജനാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. കരാറിന് പിന്നില്‍ മന്ത്രിസഭയിലെ രണ്ടാമനായ ജയരാജനാണെന്ന് ആദ്യം വാര്‍ത്ത നല്‍കിയത് ജന്മഭൂമിയാണ്. കഴിഞ്ഞ ആഗസ്റ്റ് 15ന് തന്നെ ഇതു സംബന്ധിച്ച വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.  

ഒരു മാസം മുന്‍പ് മുതല്‍ ഇ.പി. ജയരാജനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയരാജന്റെ മകന്‍ ജെയ്‌സണ് സ്വപ്‌നയുമായുള്ള ബന്ധവും അന്വേഷണസംഘത്തിന് വ്യക്തമായി. മന്ത്രിയുടെ ഭാര്യ പി.കെ. ഇന്ദിര ക്വാറന്റൈന്‍ ലംഘിച്ച് കണ്ണൂര്‍ ജില്ലാ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് എന്തിനെന്നും അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടേയും, സ്വപ്നയും ശിവശങ്കറും ഉള്‍പ്പെടെയുള്ള സംഘത്തിന്റെയും ദുബായ് സന്ദര്‍ശനത്തിന് പിന്നിലെ ആസൂത്രണം പൂര്‍ണമായും ജയരാജന്റേതായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.  

ഇതിനു ശേഷവും ഇടപാടിന്റെ ഭാഗമായി ജയരാജന്‍ ഒന്നിലേറെത്തവണ ദുബായ് സന്ദര്‍ശിച്ചു. ഔദ്യോഗിക രേഖകളിലില്ലാത്ത ഈ യാത്രകള്‍ സ്വകാര്യമായിരുന്നുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതികളായ ചിലരുമായും മന്ത്രി ബന്ധപ്പെട്ടതായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. റെഡ്ക്രസന്റുമായുള്ള ഇടപാട് ദുബായിലും കേരളത്തിലും പൂര്‍ണമായും നിയന്ത്രിച്ചിരുന്നതും ജയരാജനായിരുന്നു. ജയരാജന്റെ നിര്‍ദ്ദേശാനുസരണമാണ് എല്ലാം നടന്നതെന്നാണ് മൊഴികളില്‍ നിന്ന് അന്വേഷണ സംഘത്തിന് ബോധ്യമായത്.  

 ഇ.പി. ജയരാജനെയും മന്ത്രി എ.സി. മൊയ്തീനെയും വൈകാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. യൂണിടാക്കിന് കരാര്‍ നല്‍കിയത് ജയരാജന്റെയും മൊയ്തീന്റെയും നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ട്. കരാറിന് മണിക്കൂറുകള്‍കൊണ്ട് അംഗീകാരം നല്‍കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ്, തദ്ദേശ സെക്രട്ടറിയായിരുന്ന ടി.കെ. ജോസ് എന്നിവരെയും ചോദ്യം ചെയ്‌തേക്കും.

ലൈഫ് മിഷന്‍ ഫഌറ്റ് നിര്‍മ്മാണത്തിന് ആദ്യം കണ്ടെത്തിയ സ്ഥലം മലപ്പുറം ജില്ലയിലായിരുന്നുവെങ്കിലും പിന്നീട് വടക്കാഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. വടക്കാഞ്ചേരിയിലെ നിര്‍ദ്ദിഷ്ട സ്ഥലം നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന് തൃശൂര്‍ കളക്ടറായിരുന്ന ടി.വി. അനുപമ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കളക്ടറെത്തന്നെ മാറ്റി.

അന്വേഷണം മുറുകുന്നതോടെ പാര്‍ട്ടിയിലും വലിയ പ്രതിസന്ധി ഉടലെടുക്കുകയാണ്. ഇടപാടിനെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നേതൃത്വം നിരാകരിച്ചു. സിപിഎമ്മില്‍ പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ് ഇ.പി. ജയരാജന്‍. ജയരാജന്റെ എല്ലാ ഇടപാടുകളും പിണറായി അറിഞ്ഞു തന്നെയാണ് എന്നാണ് സൂചനകള്‍.

  comment

  LATEST NEWS


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.