login
വാഹനപണിമുടക്ക് ഹര്‍ത്താലിലേക്ക് നീങ്ങുന്നു; എസ്എസ്എല്‍സി‍, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി

കെഎസ്ആര്‍ടിസി അടക്കം പൊതുഗതാഗത സൗകര്യങ്ങളും തടസപ്പെടും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന സംയുക്ത വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എം ജി, കേരള സര്‍വകലാശാലകളും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടക്കുന്നത്. വാഹന പണിമുടക്കാണെങ്കിലും ഹര്‍ത്താലിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് കരുതുന്നത്. കെഎസ്ആര്‍ടിസി അടക്കം പൊതുഗതാഗത സൗകര്യങ്ങളും തടസപ്പെടും. കേരള സാങ്കേതിക സര്‍വകലാശാലയുടേതടക്കം പരീക്ഷകള്‍ നേരത്തെ തന്നെ മാറ്റിയിരുന്നു. ഇതോടെ ദേശീയ തലത്തില്‍ നടക്കുന്ന പണിമുടക്ക് കേരളത്തില്‍ ജനങ്ങളെ കൂടുതല്‍ വലയ്ക്കുമെന്നുറപ്പായി.

 

  comment

  LATEST NEWS


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.