×
login
ജീവനക്കാരില്‍ കോവിഡ് വ്യാപിക്കുന്നു; കോട്ടയം മെഡിക്കല്‍ കോളേജിലെ അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി, റെഗുലര്‍ ക്ലാസും അടച്ചു

മുന്‍കൂട്ടി നിശ്ചയിച്ചതടക്കമുള്ള എല്ലാ അടിയന്തിര ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. അതീവഗൗരവ സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടത്തുകയുള്ളൂ.

കോട്ടയം : ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പടെ നിരവധി ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി. രോഗി സന്ദര്‍ശനവും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ റെഗുലര്‍ ക്ലാസും രണ്ടാഴ്ചത്തേയ്ക്ക് അടച്ചു.  

കോവിഡ് മൂന്നാം തരംഗത്തില്‍ മെഡിക്കല്‍ കോളേജിലെ നിരവധിയാളുകള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി. ഇതോടെ മുന്‍കൂട്ടി നിശ്ചയിച്ചതടക്കമുള്ള എല്ലാ അടിയന്തിര ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. അതീവഗൗരവ സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടത്തുകയുള്ളൂ.  


ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുള്ളവരില്‍ ഒരു രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാര്‍ മാത്രമേ അനുവദനീയമായിട്ടൊള്ളൂ. ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ വേണമെങ്കില്‍ ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം. കൂടാതെ കോവിഡ് നെഗറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണ്ടതാണ്.  

രോഗികളുമായി വരുന്ന വാഹനങ്ങള്‍ രോഗികളെ ഇറക്കിയ ശേഷം കോമ്പൗണ്ട് വിടണം. ആശുപത്രി പരിസരത്ത് കൂട്ടുംകൂടുവാന്‍ അനുവദിക്കില്ല. ഒപിയിലെ തിരക്ക് ഒഴിവാക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ചെറിയ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താതെ അതാത് മേഖലകളിലെ ആശുപത്രികളില്‍ പോകേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.