മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പില്‍ ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിന്, മകള്‍ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ അഞ്ച് വയസുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുഡ്സ് ഓട്ടോറിക്ഷയിലെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം. ഭാര്യയേയും രണ്ട് മക്കളെയും ഗുഡ്സ് ഓട്ടോയിലാക്കി തീവയ്ക്കുകയായിരുന്നുവെന്നാണ് സംശയം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം.
ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ചാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: