login
കോഴിക്കോട് ആര്‍പിഎഫ് തെരച്ചിലിനിടെ ട്രെയിനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍‍ പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍

തിരൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് പാലക്കാട് ആര്‍പിഎഫ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ തെരച്ചിലില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

കോഴിക്കോട് : ട്രെയിനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. കോഴിക്കോട് എത്തി ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. യാത്രക്കാരിയെ പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.  

പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. തിരുവിണ്ണാമലൈ സ്വദേശിനിയായ രമണിയെന്ന യാത്രക്കാരിയെയാണ് പിടികൂടിയത്. ഇവര്‍ നിന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് പാലക്കാട് ആര്‍പിഎഫ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ തെരച്ചിലില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.  

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആര്‍പിഎഫ് നടത്തി വരുന്ന തെരച്ചിലായിരുന്നു അത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ എന്നിവയാണ് പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ ജിതിന്‍ ബി. രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തിയത്.  

ആര്‍പിഎഫും പോലീസും സ്പെഷല്‍ ബ്രാഞ്ചും രമണിയെ ചോദ്യം ചെയ്തു. ചെന്നൈ കട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്‌ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിര്‍മാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവര്‍ മൊഴി നല്‍കി.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.