×
login
കാസർകോട് ജില്ലയിൽ ദാമ്പത്യതകര്‍ച്ച വര്‍ധിക്കുന്നു;കാരണം വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളെ‍ന്ന് സംസ്ഥാന വനിതാ കമ്മീഷൻ

കാസർകോട് ജില്ലയിൽ ഭാര്യാഭർത്താക്കൻമാരുടെ വഴി വിട്ട സദാചാരവിരുദ്ധ ജീവിതം വര്‍ധിക്കുന്നു. വിവാഹത്തിന് പുറത്തുള്ള ലൈംഗിക-പ്രണയബന്ധങ്ങള്‍ മൂലം ഇവിടെ വിവാഹമോചനവും ദാമ്പത്യത്തകര്‍ച്ചയും കൂടിവരികയാണെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി.

കാസർകോട്: കാസർകോട് ജില്ലയിൽ ഭാര്യാഭർത്താക്കൻമാരുടെ വഴി വിട്ട സദാചാരവിരുദ്ധ ജീവിതം വര്‍ധിക്കുന്നു. വിവാഹത്തിന് പുറത്തുള്ള ലൈംഗിക-പ്രണയബന്ധങ്ങള്‍ മൂലം ഇവിടെ വിവാഹമോചനവും ദാമ്പത്യത്തകര്‍ച്ചയും കൂടിവരികയാണെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി.

കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിംഗിന് ശേഷമാണ് ജില്ലയിൽ വർദ്ധിച്ച് വരുന്ന വിവാഹേതര ബന്ധങ്ങളെ കുറിച്ച് കമ്മീഷൻ സൂചന നൽകിയത്.  

വിവാഹേതര ലൈംഗിക-പ്രണയ ബന്ധങ്ങളുമായി ബന്ധപ്പെട്ടാണ്.വനിത കമ്മീഷന് മുന്നിലെത്തുന്ന പരാതികളിൽ അധികവും. അതിനാൽ വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവർ നിർബന്ധമായും പ്രീമാരിറ്റൽ കൗൺസിലിങ്ങിനു(വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ്) വിധേയമായിരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.  


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.