×
login
നൂറിലേറെ പേര്‍ക്ക് കാഴ്ചയുടെ പ്രകാശമേകി രാംകുമാര്‍; അധിക്ഷേപങ്ങള്‍ മറികടന്നും നേത്രദാനത്തിന്റെ ജൈത്രയാത്ര തുടര്‍ന്ന് ചിത്രപ്പുഴ സ്വദേശി

കാഴ്ചയുടെ വില ഏറ്റവും നന്നായി അറിയുന്നതുകൊണ്ടാണ് പ്രതിസന്ധികളിലൊന്നും പതറാതെ ഇദ്ദേഹം നേത്രദാന ദൗത്യവുമായി മുന്നോട്ടു പോകുന്നത്. ഗ്ലോക്കോമ ബാധിച്ച് 31 വര്‍ഷം മുമ്പ് രാംകുമാറിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.

ഗ്രീഷ്മ മധുസൂദ്

കൊച്ചി: മറ്റുള്ളവരുടെ മരണം കാത്തിരിക്കുന്നയാള്‍, മരണ വീട്ടിലെ അവസ്ഥയെന്തെന്ന് മനസ്സിലാക്കാതെ അവയവം ചോദിക്കുന്നയാള്‍... തുടങ്ങി 1993 മുതല്‍ അധിക്ഷേപങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട് ചിത്രപ്പുഴ പെരിങ്ങോട്ട് മഠത്തില്‍ ഉണ്ണി എന്ന രാംകുമാര്‍. ചിലര്‍ കഴുത്തിനു പിടിച്ച് തള്ളും, തല്ലാന്‍ ശ്രമിക്കും, മോശമായി സംസാരിക്കും. ഇതിലൊന്നും തളരാതെ രാംകുമാര്‍ ഇന്നലെ വരെ കാഴ്ചയെത്തിച്ചത് നൂറിലേറെ പേര്‍ക്ക്.

കാഴ്ചയുടെ വില ഏറ്റവും നന്നായി അറിയുന്നതുകൊണ്ടാണ് പ്രതിസന്ധികളിലൊന്നും പതറാതെ ഇദ്ദേഹം നേത്രദാന ദൗത്യവുമായി മുന്നോട്ടു പോകുന്നത്. ഗ്ലോക്കോമ ബാധിച്ച് 31 വര്‍ഷം മുമ്പ് രാംകുമാറിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. ഇരുമ്പനത്ത് വെല്‍ഡിങ് ജോലിയായിരുന്നു അന്ന്. ഇടയ്ക്കിടെ കണ്ണുകളില്‍ ചുവപ്പുണ്ടാകുമായിരുന്നു. ജോലിയുടെ ഭാഗമാണെന്നു കരുതി അതു കാര്യമാക്കിയില്ല. കാഴ്ച നഷ്ടമായതിനു ശേഷമാണ് അസുഖമായിരുന്നു എന്നറിയുന്നത്. കണ്ണില്ലാതെ എങ്ങനെ ജീവിക്കുമെന്ന് ഭയന്ന് ആത്മഹത്യക്കു വരെ ശ്രമിച്ചിട്ടുണ്ടെന്നു രാംകുമാര്‍ പറഞ്ഞു. 'നിരാശ നിറഞ്ഞ ആ നാളുകളില്‍ തിരുവല്ല സ്വദേശി സാമൂഹ്യ പ്രവര്‍ത്തക മോളി കോശിയാണ് എന്നില്‍ ജീവിതത്തെപ്പറ്റി പ്രതീക്ഷ നിറച്ചത്. അവരുടെ വാക്കുകളാണ് എന്നെ ഇങ്ങനെയൊരു പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചതും ജീവിതത്തിനു ലക്ഷ്യം നല്കിയതും.' രാംകുമാര്‍ തുടര്‍ന്നു.  


മരണ വീടുകളിലെത്തി നേത്രദാനം സാധ്യമാക്കുകയാണ് ചെയ്യുന്നത്. ഇരുമ്പനത്തെ അമ്മിണിയമ്മയുടെ കണ്ണ് ദാനം ചെയ്യിപ്പിച്ചാണ്, 30 വര്‍ഷം മുമ്പ് ഈ പ്രകാശ നദി ഒഴുകിത്തുടങ്ങിയത്. ബന്ധുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. പിന്നീട് ആശുപത്രികളുമായി ചേര്‍ന്നായി പ്രവര്‍ത്തനം. ഇന്നലെ അന്തരിച്ച ഇരുമ്പനം സ്വദേശി കെ.ആര്‍. ദാമോദരന്‍ നൂറാമത്തെ ദാതാവായി. (അവയവ ദാന പ്രോട്ടോകോള്‍ പ്രകാരം സ്വീകര്‍ത്താക്കളുടെ പേരുകള്‍ രാംകുമാര്‍ പറയില്ല).

മരിച്ച് ഒരു മണിക്കൂറിനുള്ളില്‍ ബന്ധുക്കളെ സമ്മതിപ്പിച്ച് നേത്രപടലം എടുക്കണം. കണ്ണ് മുഴുവന്‍ എടുക്കുന്നു എന്നാണ് ഇപ്പോഴും ആളുകള്‍ ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ട്, നേത്രദാനം നടത്തിയാല്‍ മരിച്ചയാളുടെ മുഖം മോശമാകുമെന്ന ചിന്തയാണ് ആളുകളെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഇങ്ങോട്ടു വിളിച്ച് ദാന സന്നദ്ധത അറിയിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമ എന്ന സന്നദ്ധ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് രാംകുമാര്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാരനായിരുന്നു. ഭാര്യ സതിയും മക്കളായ അപര്‍ണയും ഐശ്വര്യയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയേകുന്നു. ശാസ്താംപാട്ട് കലാകാരന്‍ കൂടിയാണ് ഇദ്ദേഹം.

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.