×
login
വ്യാജ ഹാൻസ് നിര്‍മ്മിക്കുന്ന ഫാക്ടറി മലപ്പുറത്ത്: ഉടമ ഹംസ, കൂട്ടാളികളായ അഫ്സല്‍, സുഹൈല്‍, അസ്ലം എന്നിവര്‍ പിടിയിൽ

മലപ്പുറത്തെ വേങ്ങരയില്‍ നിരോധിക്കപ്പെട്ട ലഹരി ഉല്‍പ്പന്നമായ ഹാന്‍സ് അനധികൃതമായി നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രസംവിധാനമുൾപ്പെടെ ഉപയോഗിച്ചുള്ള ആധുനിക ഫാക്ടറി പ്രവര്‍ത്തിച്ചത്.

 മലപ്പുറം: മലപ്പുറത്തെ വേങ്ങരയില്‍ നിരോധിക്കപ്പെട്ട  ലഹരി ഉല്‍പ്പന്നമായ ഹാന്‍സ് അനധികൃതമായി നിര്‍മ്മിക്കുന്ന ഫാക്ടറി   കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രസംവിധാനമുൾപ്പെടെ ഉപയോഗിച്ചുള്ള ആധുനിക ഫാക്ടറി പ്രവര്‍ത്തിച്ചത്.

സ്ഥാപനത്തിന്‍റെ ഉടമ ഹംസയെയും  3 കൂട്ടാളികളെയും മലപ്പുറം ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രത്തിലേക്ക് പോലീസ് എത്തിയത്. ഉടമ പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടവന്‍ അഫ്‌സല്‍, (30), തിരൂരങ്ങാടി എ.ആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25) അന്യസംസ്ഥാന തൊഴിലാളിയായ ദല്‍ഹിയില്‍ നിന്നുള്ള അസ്ലം (23) എന്നിവരെയാണ് മലപ്പുറം ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.  

അഞ്ച് ലക്ഷം രൂപ വില വരുന്ന മൂന്ന് പാക്കിങ് യൂണിറ്റുകളാണ് കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി രാപകലില്ലാതെ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. പുകയിലെ എത്തിച്ച് സംയോജിപ്പിച്ച് വ്യാജ ഹാന്‍സ്പാക്കറ്റില്‍ നിറയ്ക്കുന്ന ജോലിയായിരുന്നു ഇവിടെ നടന്നത്.

ബീഡിക്കമ്പനി എന്ന വ്യാജേനയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഹാന്‍സ് അയച്ചിരുന്നത് ഈ ഫാക്ടറിയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നത് ഇതാദ്യമാണെന്നും അന്വേഷണസംഘം പറഞ്ഞു. ഇവിടെനിന്നും 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. 

  comment

  LATEST NEWS


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.