login
വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം

സ്‌കൂളിലെത്തിയെങ്കിലും വാക്സിന്‍ ലഭിച്ചില്ല. എന്നാല്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

പാലക്കാട് : വാക്സിനെടുക്കാത്ത വയോധികന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആരോഗ്യവകുപ്പ്.കല്‍പ്പാത്തി അംബികാപുരത്തെ റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യന്‍ എന്ന 62-കാരനാണ് വാക്സിന്‍ എടുക്കുന്നതിന് മുന്‍പ് തന്നെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. വാക്സിനേഷനില്‍ നിരവധി പേര്‍ കടന്നു കയറിയിട്ടുണ്ടെന്ന ആക്ഷേപത്തിനിടെയാണ് പാലക്കാട്ടെ ഈ സംഭവവും പുറത്ത് വരുന്നത്.

സുബ്രഹ്മണ്യന്‍ വാക്സിനെടുക്കാനായി ഈ മാസം ഒന്നിനാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഓണ്‍ലൈനില്‍ നടത്തിയ പരിശോധനയില്‍ കൊപ്പം ലയണ്‍സ് സ്‌കൂളില്‍ വാക്സിനെടുക്കാന്‍ അനുമതിയും ലഭിച്ചു. സ്‌കൂളിലെത്തിയെങ്കിലും വാക്സിന്‍ ലഭിച്ചില്ല. എന്നാല്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.ഇതോടെ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രിയ്ക്കും സുബ്രഹ്മണ്യന്‍ പരാതി നല്‍കി. സാങ്കേതിക പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.