×
login
ആര്‍എസ്എസിനെതിരെ വ്യാജ പരാമര്‍ശം: എം.വി. ജയരാജനെതിരെ മാനനഷ്ടക്കേസ്

ആര്‍എസ്എസിനെതിരെ ഗാന്ധി വധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു.

ആലപ്പുഴ: ആര്‍എസ്എസിനെതിരെ ഗാന്ധി വധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. ആര്‍എസ്എസിന്റെ മുന്‍ താലൂക്ക് കാര്യവാഹും ദേവികുളങ്ങര പഞ്ചായത്ത്  മെമ്പറുമായ ആര്‍. രാജേഷാണ് അഡ്വ. പ്രതാപ് ജി. പടിക്കല്‍ മുഖേന കോടതിയെ സമീപിച്ചത്.  

ഗാന്ധിവധവുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലോ കോടതിയില്‍ നടന്ന വിചാരണകളിലോ കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലോ യാതൊരു എതിര്‍ പരാമര്‍ശവും ഉണ്ടായിട്ടില്ലാത്ത ആര്‍എസ്എസിനെ മനഃപൂര്‍വം ആക്ഷേപിക്കുന്നതിനാണ് ജയരാജന്‍ പത്രസമ്മേളനം നടത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. എം.വി. ജയരാജന്റെ പ്രസ്താവന അടങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത അടങ്ങിയ വീഡിയോ സിഡിയിലാക്കി കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.


മുമ്പ് ആര്‍എസ്എസിനെതിരെ സമാന പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, സിപിഎം നേതാവ് പി. പി. ചിത്തരഞ്ചന്‍ എന്നിവര്‍ക്കെതിരെ ബിജെപി  സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി,  പ്രതാപ് ജി. പടിക്കല്‍ മുഖേന ആലപ്പുഴ കോടതിയെ സമീപിച്ചിരുന്നു.  

ആ കേസ് നിലവില്‍ കോടതിയില്‍ വിചാരണയിലിരിക്കെയാണ് ജയരാജന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കേസ് കോടതി 27ന് വീണ്ടും പരിഗണിക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.