×
login
ഫാരിസ് അബുബക്കര്‍ ‍വെറുക്കപ്പെട്ട ജീഹാദിയോ?:

ഫാരിസ് - പിണറായി ബന്ധം പുറത്തു പറഞ്ഞ ക്രൈം നന്ദകുമാറിനെ കള്ളക്കേസില്‍ കുടുക്കി അകത്തിട്ടു. പി സി ജോര്‍ജ്ജിനെ അകത്താക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നു. സത്യം അറിഞ്ഞ് കൂട്ടുനിന്ന ജോണ്‍ ബ്രിട്ടാസിനെ രാജ്യ സഭയിലേക്ക് അയച്ചു. മുഹമ്മദ് റിയാസിനെ മന്ത്രി ആക്കി ഒപ്പമിരുത്തി. മകളെ കെട്ടിച്ചും നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കറാണെന്നും പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്ന ഡോണ്‍ ആണ് അയാളെന്നും പി സി ജോര്‍ജ്ജ്  പറഞ്ഞപ്പോള്‍ ഒരുകാലത്ത് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്ത് ആ പേര് വീണ്ടും ഉയര്‍ന്നു വരുകയാണ്. ഫാരിസ് അബുബക്കര്‍  

 

 പിസി ജോര്‍ജ്ജ്  ഉയര്‍ത്തിയ ആരോപണം ഇങ്ങനെയാണ്.  

'ഇത്രയും കാലം ഫാരിസ് അബൂബക്കര്‍ എന്ന പേര് ഞാന്‍ പലതവണ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് ഡോണ്‍ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്. 2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും ഇതിന് മുന്‍കൈ എടുക്കണം.

ഒറാക്കിള്‍ കമ്പനിയില്‍ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ല്‍ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവായി. 2014ല്‍ ആ പദവിയില്‍ നിന്ന് എക്‌സലോജിക് എന്ന കമ്പനി രൂപീകരിച്ചു.  മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും എക്‌സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത്  എക്‌സലോജിക്കില്‍ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു''.

ആരാണ് ജോര്‍ജ് പറയുന്ന ഈ ഡോണ്‍

ദീപിക പത്രം നസ്രാണി ദീപിക എന്ന നിലയില്‍ നല്ല നിലയില്‍ പോയ്‌ക്കൊണ്ടിരുന്ന കാലം. കോഴിക്കോടുനിന്ന് ചെന്നെയില്‍ എത്തി പുറത്തു പറയാന്‍ പറ്റാത്ത ബിസിനസ്സ് ചെയ്ത്  വളരെ ചെറുപ്രായത്തില്‍ തന്നെ കോടീശ്വരനായ ഫാരിസ് ദീപികയുടെ  ഡയറക്ടര്‍ ബോര്‍ഡില്‍ കേറി പറ്റി. കൂട്ടിന് തീപ്പൊരി തിരക്കഥ എഴുതുന്ന  രഞ്ജി പണിക്കരുമുണ്ട്.

പിണറായിയുടെ സ്വന്തമായ ഫാരീസ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്ചുതാന്ദനുമായി തെറ്റുന്നു. രൂക്ഷമായ സിപിഎം ഗ്രൂപ്പുപോരില്‍ പിണറായിയുടെ ജിഹ്വയായി ദീപിക മാറി. സി.പി.എം.ലെ എതിര്‍ വിഭാഗത്തിന്റെ പക്ഷം പിടിച്ചുകൊണ്ടും തനിക്കെതിരായും ദീപികയില്‍ തുടരെ വാര്‍ത്തകള്‍ വന്നതില്‍ കലികറിയ വി.എസ്. അച്യുതാനന്ദന്‍ ഫാരിസിനെ 'വെറുക്കപ്പെട്ടവന്‍' എന്നു വിശേഷിപ്പിച്ചു. ആ പദപ്രയോഗം വിവാദം കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഇടയാക്കി. 'വെറുക്കപ്പെട്ടവന്‍' എന്ന പരാമര്‍ശം മാധ്യമങ്ങളില്‍ വളരെ ചര്‍ച്ചാ വിഷയമാവുകയും ഫാരിസിന്റെ സ്വകാര്യത വിവാദമാവുകയും ചെയ്തപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുളള കൈരളി ചാനല്‍ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു.  പിണറായിയുടെ വിശ്വസ്ഥന്‍ ജോണ്‍ ബ്രിട്ടാസാണ് അച്ചുതാനന്ദനെ അപഹാസ്യനാക്കുന്ന അഭിമുഖം നടത്തിയത്.  മുഖ്യമന്ത്രി അച്ചുതാനന്ദനെ അയാള്‍ എന്നു വരെ സംബോധന ചെയ്തത് ബ്രിട്ടാസ്  സുഖിച്ചിരുന്നു കേള്‍ക്കുകയും മാലോകരെ കേള്‍പ്പിക്കുകയും ചെയ്തതു.


പക്ഷെ അന്നത്തെ വി എസിന്റ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രം  ഫാരീസിനെ കൂടുതല്‍ വളരാന്‍ അനുവദിച്ചില്ല.   സിംഗപ്പൂരില്‍ കിഡ്‌നി കടത്തുകേസില്‍ കുടുങ്ങിയതതോടെ പരുങ്ങലിലുമായി.ഫാരിസിന്റെ മൂന്നു കമ്പനികളില്‍നിന്ന് 50 ലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ നല്‍കിയ കേസില്‍ അദ്ദേഹത്തിന് സിംഗപ്പൂര്‍ കോടതി സമ്മന്‍സ് അയച്ചു എന്ന വാര്‍ത്തയും അതീവ ജനശ്രദ്ധയാകര്‍ഷിച്ചു.അച്ചുതാന്ദനെ ചൊറിഞ്ഞുകൊണ്ട്  മമ്മൂട്ടിയെ വെച്ചു  സിനിമയും ഇറക്കി. രഞ്ചിപണിക്കരുടെ സംവിധാനത്തില്‍ രൗദ്രം.

ഇതിനിടെ  ദീപികകൊളം തോണ്ടിയിരുന്നു.ദീപികയിലെ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കല്‍ പദ്ധതിയുടെ മറവില്‍ നിര്‍ബന്ധിതമായി പുറത്താക്കി. ഫാരിസും രാഷ്ട്രദീപിക കമ്പനിയുടെ അന്നത്തെ ചെയര്‍മാനായിരുന്ന കാഞ്ഞിരപ്പള്ളി സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍. മാത്യു അറക്കലും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് ഓശാന പോലുള്ള ക്രൈസ്തവ മാധ്യമങ്ങല്‍ തന്നെ എഴുതി. പാലാരിവട്ടത്തുള്ള ദീപികയുടെ കണ്ണായ ബഹുനില മന്ദിരം ഫാരിസ് നിസാര വിലയ്ക്കു കൈക്കലാക്കി. അവസാനം സഭ തന്നെ ദീപിക തിരിച്ചേറ്റെടുത്തു. ബിഷപ്പ് ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കിയ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിനു പിന്നിലും ഹാരീസ്  ആണെന്ന് അന്നേ പി സി ജോര്‍ജ്ജ് ആരോപണമായി പറഞ്ഞു.

പിന്നീട് രഞ്ചി പണിക്കരുമായി ചേര്‍ന്നു മെട്രോ വാര്‍ത്ത എന്ന പത്രവും ഇറക്കി. രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ പത്രമാക്കും എന്നു പറഞ്ഞാണ് തുടങ്ങിയെതെങ്കിലും പത്രം പൊട്ടി.

ഫാരിസിന് പണം എവിടെ എന്നത് ചോദ്യമായി നല്‍ക്കുന്നു. ജീഹാദികളാണ് ഫണ്ട് ചെയ്യുന്നതെന്ന ആരോപണം വന്നെങ്കിലും അന്വേഷണം ഉണ്ടായില്ല, കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നതോടെ  ഇവിടുത്തെ കച്ചവടം എല്ലാം കര്‍ട്ടനുള്ളിലാക്കി അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കയിലേക്ക് പിണറായിയും കുടുംബവും പോകുന്നത് ഫാരീസിനെ കാണാനാണെന്നാണ് പി സി ജോര്‍ജ് പറയുന്നത്. പിണറായിയുടെ അനധികൃത സമ്പാദ്യം കൈകാര്യം ചെയ്യുന്നത് ഫാരീസെന്നും ജോര്‍ജ് ആരോപിക്കുന്നു.

പിണറായി- ഫാരിസ് ബന്ധത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്ത  ക്രൈം നന്ദകുമാര്‍ നല്‍കിയിരുന്നു.  സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി പിണറായിയുടെ ആണെന്നും പിന്നില്‍ ഫാരിസ് ആണെന്നും ഒക്കെ വാര്‍ത്ത വന്നു.  തുടര്‍ന്ന് ക്രൈം വാരികയുടെ  കോഴിക്കോട് ഓഫീസ് അന്നത്തെ ഡിവൈഎഫ്‌ഐ  പ്രാദേശിക നേതാവായിരുന്ന മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍  അടിച്ചു തകര്‍ക്കുകയും രേഖകള്‍ തീയിടുകയും ചെയ്തതു. മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്യുകയും 25 ദിവസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ വന്‍ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന  രേഖകള്‍ അഗ്‌നിക്കിരയാക്കിയ മുഹമ്മദ് റിയാസിനോടുള്ള നന്ദി അദ്ദേഹം ആദ്യം പ്രകടിപ്പിച്ചത് കോഴിക്കോട് കോര്‍പ്പറേഷനിലെ കോട്ടപ്പറമ്പ് വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയാണെന്നും നന്ദകുമാര്‍ ആരോപിച്ചിരുന്നു. 33-ാം വയസ്സില്‍ ലോകസഭാ സ്ഥാനാര്‍ത്ഥിത്വം കിട്ടിയെങ്കിലും കോഴിക്കോട് ജയിക്കാനായില്ല. ഫാരീസ് അബൂബക്കറിന്റെ ബിനാമി എന്ന ആരോപണം ഏറെയേറ്റു.

 ഡിവൈഎഫ്‌ഐ  അഖിലേന്ത്യാ പ്രസിഡണ്ടുമാക്കി. ഇപ്പോള്‍ മന്ത്രിയും. മകള്‍ വീണയെ റിയാസിനു വിവാഹം ചെയ്തു നല്‍കുന്നത് പിണറായി വിജയന്റെ ഉപകാരസ്മരണയെന്ന്നന്ദകുമാര്‍ ആരോപിച്ചിരുന്നു.  ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണ്   മുഹമ്മദ് റിയാസ് എന്ന് അഡ്വ എ ജയശങ്കര്‍ ചാനല്‍ ചര്‍ച്ചയില്‍ പറയുകയും ചെയ്തു

 ഫാരിസ് - പിണറായി ബന്ധം പുറത്തു പറഞ്ഞ ക്രൈം നന്ദകുമാറിനെ കള്ളക്കേസില്‍ കുടുക്കി അകത്തിട്ടു. പി സി ജോര്‍ജ്ജിനെ അകത്താക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നു. സത്യം അറിഞ്ഞ് കൂട്ടുനിന്ന ജോണ്‍ ബ്രിട്ടാസിനെ രാജ്യ സഭയിലേക്ക് അയച്ചു. മുഹമ്മദ് റിയാസിനെ മന്ത്രി ആക്കി ഒപ്പമിരുത്തി. മകളെ കെട്ടിച്ചും നല്‍കി. എല്ലാകൂടി കൂട്ടിവായിക്കുമ്പോള്‍ എവിടൊക്കെയോ വശപിശകുകള്‍

 

  comment

  LATEST NEWS


  വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.