×
login
മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 31 വര്‍ഷം കഠിന തടവ്; അതിജീവിതയുള്‍പ്പെടെയുള്ള പ്രധാന സാക്ഷികള്‍ കൂറുമാറി; വിധിക്ക് കാരണമായത് ഡിഎന്‍എ പരിശോധന ഫലം

വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ അറിയിച്ചത് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയും പിതാവും അമ്മയും സഹോദരനും മറ്റും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

തൊടുപുഴ: പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ കേസില്‍ പിതാവിന് 31 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി അഞ്ചാം മൈല്‍ സ്വദേശിയായ 45 കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്. 2016ല്‍ ആണ് കേസിനാസ്പദമായ സംഭവം.

വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ അറിയിച്ചത് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയും പിതാവും അമ്മയും സഹോദരനും മറ്റും ഒരുമിച്ചാണ് താമസിച്ചിരുന്നത്.


2016 കാലഘട്ടത്തില്‍ പല തവണ രാത്രികാലങ്ങളില്‍ പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു ഗര്‍ഭണിയാക്കി എന്നാണ് കേസ്. കേസിന്റെ വിചാരണ വേളയില്‍ അതിജീവിതയായ പെണ്‍കുട്ടിയും കുട്ടിയുടെ അമ്മയും മറ്റ് പ്രധാന സാക്ഷികളും കൂറുമാറി പ്രതിക്ക് അനുകൂലമായ മൊഴി നല്‍കി.

എന്നാല്‍ പെണ്‍കുട്ടിയുടെ അബോര്‍ട് ചെയ്ത ഭ്രൂണത്തിന്റെ സാമ്പിളും പ്രതിയായ പിതാവിന്റെ ബ്ലഡ് സാമ്പിളും ഡിഎന്‍എ ശാസ്ത്രീയ പരിശോധനക്ക് അയച്ച് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയാണ് പ്രതിയെന്ന് തെളിയിക്കാനായത്. സ്വന്തം പിതാവില്‍ നിന്ന് ഗര്‍ഭിണി ആകുകയെന്നത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തി ആണെന്നും പ്രതി യാധൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. കൂടാതെ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപ നല്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദ്ദേശിച്ചു.

വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ പത്ത് വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയെന്നും പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2016ല്‍ വെള്ളത്തൂവല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.

    comment

    LATEST NEWS


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


    യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


    നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


    പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി


    ശബരിമലയില്‍ നിന്നാരംഭിച്ച ആത്മീയയാത്ര; പുതിയ ചിത്രമായ പത്ത് തലയെ അനുഗ്രഹിക്കണമെന്ന് കേരളത്തിലെ പ്രേക്ഷകരോട് ചിമ്പു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.