ഉമേഷ് വള്ളിക്കുന്ന് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
തിരുവനന്തപുരം : കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ഉമേഷ് യു. വിനെയാണ് സ്ഥലം മാറ്റിയത്. ഉമേഷ് വള്ളിക്കുന്ന് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
കോഴിക്കോട് നിന്നും പത്തനംതിട്ടയിലേക്കാണ് ഉമേഷിന് സ്ഥലംമാറ്റം. ഉമേഷ് വള്ളിക്കുന്ന് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇതില്‍ മുഖ്യമന്ത്രിക്കെതിരേയും പ്രസ്താവന നടത്തിയിട്ടുണ്ട്. ഉമേഷിന് നേര ഇതിന് മുമ്പും അച്ചടക്ക നടപടികള്‍ ഉണ്ടായിട്ടുണ്ട്.
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് കുറിപ്പ്
'നായ്ക്കാട്ടം കഴുകിയാ നന്നാവൂല' എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാന്‍ മെനക്കെട്ടാല്‍ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.
ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയില്‍ കോര്‍ക്കിട്ട് ഉള്ളില്‍ സൂക്ഷിച്ചിരുന്ന വിസര്‍ജ്യങ്ങള്‍ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി.
അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ് ! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോള്‍ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കില്‍ പെട്ടത് പോലായി..
പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട് എന്നിങ്ങനെ അത്തറും ഊദും കൊണ്ട് നാറ്റം മാറ്റാന്‍ തമ്പ്രാക്കന്മാര് തന്നെ ഇറങ്ങി. അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു!
ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയില്‍ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി