ആനകളെ സംസ്ഥാനങ്ങള്‍ മാറി കൊണ്ട് വരുന്നതിനും കൈമാറ്റം ചെയ്യുന്നതും സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്. നാട്ടാനകളെയും കാട്ടാനകളെയും ഒരുപോലെയാണ് നിയമത്തില്‍ പരിഗണിക്കുന്നത്. നാട്ടാനകള്‍ക്ക് പ്രത്യേക ചട്ടം വേണമെന്നാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം.
തൃശ്ശൂര്‍: നാട്ടാനകളുടെ എണ്ണം കുറഞ്ഞത് ആനയെഴുന്നെള്ളിപ്പ് ഉത്സവങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ആസാം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാട്ടാനകളുള്ളത് കേരളത്തിലാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നാട്ടാനകളുടെ എണ്ണത്തില്‍ കുറവ് വന്നതായി ഗവേഷകര്‍. ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ പൂരം അടക്കമുള്ള കേരളത്തിലെ പൂരങ്ങളും ഉത്സവങ്ങളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ആന എഴുന്നെള്ളിപ്പുകള്‍ കാലക്രമേണ നിലച്ചു പോകുമെന്ന് ഉത്സവപ്രേമികള്‍ ആശങ്കപ്പെടുന്നു.
ആനകളെ സംസ്ഥാനങ്ങള്‍ മാറി കൊണ്ട് വരുന്നതിനും കൈമാറ്റം ചെയ്യുന്നതും സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്. നാട്ടാനകളെയും കാട്ടാനകളെയും ഒരുപോലെയാണ് നിയമത്തില്‍ പരിഗണിക്കുന്നത്. നാട്ടാനകള്‍ക്ക് പ്രത്യേക ചട്ടം വേണമെന്നാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഉത്സവാഘോഷങ്ങളും എഴുന്നെള്ളിപ്പുകളും ഉപേക്ഷിച്ചിരുന്നതിനെ തുടര്‍ന്ന് ആന ഉടമകളും തൊഴിലാളികളും കടുത്ത ദുരിതത്തിലായിരുന്നു. നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഈവര്‍ഷം ഉത്സവങ്ങളും പൂരങ്ങളും കൊവിഡിന് മുമ്പുള്ളതുപോലെ ആഘോഷിക്കാമെന്ന സ്ഥിതി വന്നപ്പോഴാണ് നാട്ടാനകളുടെ കുറവ് വലിയ പ്രതിസന്ധിയായത്.
'ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം' ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിലുള്ള നിയമ തടസം മാറ്റിയാല്‍ പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ആന ക്യാമ്പുകളില്‍ പ്രസവം നടക്കുമ്പോള്‍ കേരളത്തില്‍ ഇതിനുള്ള സാഹചര്യമില്ല. തായ്ലന്റ് പോലുള്ള രാജ്യങ്ങളില്‍ മനുഷ്യരോട് ഇണങ്ങി കഴിയുന്ന ആനപരിപാലന കേന്ദ്രങ്ങളില്‍ 80ഓളം ആനക്കുട്ടികള്‍ പിറക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കേരളത്തിലെ ആനസംരക്ഷണ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നില്ല. കാടുകളില്‍ നിന്ന് കിട്ടുന്ന ആനക്കുട്ടികളെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്.
ശാസ്ത്രീയ പരിചരണരീതിയിലൂടെ ആനകളുടെ സംരക്ഷണം ഉറപ്പാക്കിയാലേ പൈതൃക മൃഗത്തെ ഐയുസിഎസിന്റെ ചുവപ്പുപട്ടികയിലെ വംശനാശ ഭീഷണി നേരിടുന്ന ഗണത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകൂ. നാട്ടാനകളിലും കാട്ടാനകളിലും ഇന്ത്യ തന്നെയാണ് മുന്നില്‍. നാട്ടാന പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി ഉത്സവങ്ങളുടെ നിലനില്‍പ്പിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളിലൊരാളായ പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ അടുത്തിടെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന് നിവേദനം നല്‍കിയിരുന്നു. ആചാരാനുഷ്ഠാന പ്രകാരമുള്ള പൂരങ്ങള്‍ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതിന്റെ ആശ്വാസത്തിലാണ് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന