login
മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍‍ ജയരാജ്

കുടുംബസമേതം എന്ന സിനിമയിലൂടെയാണ് മാടമ്പുമായി പരിചയപ്പെടുന്നത്. ദേശാടനം ആണ് സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയത്. നമ്പൂതിരി കഥാപാത്രങ്ങള്‍ ഇത്ര തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരാള്‍ ഉണ്ടാകാനിടയില്ല. നമ്പൂതിരി കുടുംബ പശ്ചാത്തലമുള്ള പല ചിത്രങ്ങളിലും കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു. സംവിധായകന്റെ ചിന്തകള്‍ക്കപ്പുറമുള്ള അഭിനയ മികവും സംഭാഷണങ്ങളും പലപ്പോഴും പ്രകടമായിരുന്നു. ചെറുചലനങ്ങള്‍ പോലും അദ്ദേഹം വളരെ സൂഷ്മതയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

ജയരാജും മാടമ്പും. (ജയരാജിന് മാടമ്പിനെ പരിചയപ്പെടുത്തിക്കൊടുത്ത അരിയന്നൂര്‍ ഉണ്ണി ഒപ്പം)

സാഹിത്യത്തിലും, സിനിമയിലും, ആത്മീയ തലങ്ങളിലും എന്റെ ഗുരുനാഥനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. വളരെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിട്ടും സാഹിത്യ, സിനിമ മേഖലകളില്‍ നിന്ന് അതിനനുസരിച്ച് അംഗീകാരങ്ങള്‍ ലഭിക്കാതെയാണ് മാടമ്പ് നമ്മളില്‍ നിന്നും മടങ്ങിപ്പോയിരിക്കുന്നത്.  സിനിമയില്‍ എനിക്ക് മികവ് കൈവരിക്കാന്‍ സഹായകമായ ഘടകങ്ങളിലൊന്ന് മാടമ്പ് തന്നെയാണ്.  അതുകൊണ്ടുതന്നെ അദ്ദേഹത്തോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.

കുടുംബസമേതം എന്ന സിനിമയിലൂടെയാണ് മാടമ്പുമായി പരിചയപ്പെടുന്നത്. ദേശാടനം ആണ് സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയത്. നമ്പൂതിരി കഥാപാത്രങ്ങള്‍ ഇത്ര തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരാള്‍ ഉണ്ടാകാനിടയില്ല. നമ്പൂതിരി കുടുംബ പശ്ചാത്തലമുള്ള പല ചിത്രങ്ങളിലും കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു.  സംവിധായകന്റെ ചിന്തകള്‍ക്കപ്പുറമുള്ള അഭിനയ മികവും സംഭാഷണങ്ങളും പലപ്പോഴും പ്രകടമായിരുന്നു. ചെറുചലനങ്ങള്‍ പോലും അദ്ദേഹം വളരെ സൂഷ്മതയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

മാടമ്പിന്റെ ഇല്ലത്ത് താമസിച്ചായിരുന്നു ദേശാടനത്തിന്റെ കഥാവിഷ്‌കാരം പൂര്‍ത്തിയാക്കിയത്. ഒരു ഗുരുകുല ജീവിതത്തിന് സമാനമായ അനുഭവങ്ങളാണ് അന്ന് ലഭിച്ചത്.  പ്രകൃതി യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അടുത്തറിയുവാന്‍ ഈ സന്ദര്‍ഭത്തില്‍ സാധിച്ചു. അത്രയ്ക്ക് പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നാണ് ആ ഇല്ലം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പിന്നീട് പലപ്പോഴും കഥാസന്ദര്‍ഭങ്ങള്‍ രൂപപ്പെടുത്തുവാന്‍ ഇവിടേക്ക് എത്താറുണ്ടായിരുന്നു. മാടമ്പിന്റെ സഹധര്‍മ്മിണിയുടെ സ്നേഹവായ്പുകള്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. ജാതി-മത ഭേദമന്യേ എല്ലാവര്‍ക്കും വേണ്ടി സദാ തുറന്നു കിടക്കുന്ന ഇല്ലമാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന സാഹിത്യകാരന്റേത്.

എല്ലാ വിഷയത്തിലും പാണ്ഡിത്യമുള്ള വ്യക്തിത്വം. പ്രത്യേകിച്ച് സംസ്‌കൃതത്തില്‍. ഇത് സിനിമയ്ക്കും ഗുണപ്രദമായിട്ടുണ്ട്. വ്യക്തമായ ജീവിത വീക്ഷണവും അര്‍ത്ഥതലങ്ങളും  അദ്ദേഹത്തിന്റെ ഓരോ രചനയിലും പ്രകടമായിരുന്നു. കരുണം, ശാന്തം, അത്ഭുതം തുടങ്ങിയ നവരസ പരമ്പര സിനിമകളും ആനന്ദഭൈരവി, മകള്‍ക്ക് (തിരക്കഥയും സംഭാഷണവും) തുടങ്ങിയ ചിത്രങ്ങളും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. കരുണത്തിന്റെ തിരക്കഥയ്ക്ക് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ മാടമ്പിനെ തേടിയെത്തിയപ്പോള്‍ ഞാനും അംഗീകാരത്തിന്റെ നിറവിലേക്ക് എത്തിച്ചേരുകയായിരുന്നു.

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.