×
login
മേപ്പടിയാന്‍ ചിത്രത്തിന്‍റെ സംവിധായകന്‍വിഷ്ണു മോഹന് ‍വിവാഹം, വധു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ മകള്‍, ആശംസിച്ച് ഉണ്ണി മുകുന്ദന്‍

യുവ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാവുകയാണ്. വധു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

തൃശൂര്‍: യുവ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാവുകയാണ്. വധു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

വിഷ്ണുമോഹന്‍റെ ആദ്യസിനിമയായ മേപ്പടിയാനിലെ നായകനായ നടന്‍ ഉണ്ണിമുകുന്ദന്‍ വിവാഹനിശ്ചയചടങ്ങില്‍ ഇരുവരെയും ആശംസിക്കാന്‍ എത്തിയിരുന്നു.  വധൂഗൃഹത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ലളിതമായി സംഘടിപ്പിച്ച വിവാഹനിശ്ചയചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.


വിഷ്ണുവിന്‍റെയും അഭിരാമിയുടെയും വിവാഹം സെപ്റ്റംബര്‍ മൂന്നിനാണ് നടക്കുക. ചേരാനെല്ലൂരില്‍ വെച്ചായിരിക്കും വിവാഹം. സിവില്‍ സര്‍വ്വീസ് സ്വപ്നമുള്ള അഭിരാമി ഇപ്പോള്‍ പഠനത്തിലാണ്.  

പത്തനംതിട്ട സ്വദേശിയാണ് വിഷ്ണു. ഇപ്പോള്‍ തന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്.  പപ്പ എന്ന് പേരിട്ട ഈ ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദന്‍ തന്നെയാണ്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.