×
login
ഒരു മാര്‍ഗ നിര്‍ദ്ദേശവും പാലിച്ചില്ല, തീപിടിത്തമുണ്ടാക്കുന്ന വസ്തുക്കളും സൂക്ഷിച്ചിരുന്നു; മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ‍പ്രതിക്കൂട്ടില്‍

2022ല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതാണ് ഇതൊന്നും നടപ്പാക്കാത്തതാണ് തീപിടിത്തത്തിനുള്ള പ്രധാന കാരണം. കെഎംഎസ് സിഎലിന്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യയുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

തിരുവനന്തപുരം : കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കേന്ദ്രത്തിലെ തീ പിടിത്തതിന് കാരണം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര അനാസ്ഥയെന്ന് ഫയര്‍ഫോഴ്‌സ്. സ്ഥാപനം ഒരു മാനദണ്ഡവും പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒരാഴ്ചയ്ക്കിടെ കൊല്ലത്തും തുമ്പയിലുമായി ഉണ്ടായ രണ്ട് തീപിടിത്തത്തിലും സ്ഥാപനത്തെ സ്ഥാപനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തിലാണ് ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. കൂടാതെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. ഇതും ദുരൂഹതയുണര്‍ത്തുന്നതാണ്.  

2022ല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതാണ് ഇതൊന്നും നടപ്പാക്കാത്തതാണ് തീപിടിത്തത്തിനുള്ള പ്രധാന കാരണം. കെഎംഎസ് സിഎലിന്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യയുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. 2022ല്‍ സംഭരണകേന്ദ്രത്തില്‍ ഫയര്‍ഫോഴ്‌സ് സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. വലിയ വീഴ്ചകള്‍ അന്ന് തന്നെ കണ്ടെത്തി മതിയായ സുരക്ഷ ഒരുക്കാന്‍ അന്ന് നിര്‍ദ്ദേശിച്ചിരുന്നതാണ്. ഒപ്പം നോട്ടീസും നല്‍കിയിരുന്നു. തീ പിടുത്തം ഉണ്ടായാല്‍ അണക്കാനുള്ള ഉപകരണങ്ങളടക്കം കെഎംഎസ്‌സിഎല്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതൊന്നും നടപ്പാക്കിയിരുന്നില്ല.  

എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിച്ച തുമ്പയിലെ കേന്ദ്രത്തിലെ തീപിടുത്തത്തിനും കാരണം വീഴ്ചയെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഒരു സുരക്ഷയുമില്ലാതെയാണ്. കെട്ടിടത്തില്‍ കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു ഇവിടെ സൂക്ഷിച്ചതില്‍ അധികവും. തീപിടിക്കാന്‍ കാരണമാകുന്ന പതിനേഴോളം വസ്തുക്കള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ക്ലോറിന്‍ അടക്കം സൂക്ഷിച്ചിരുന്നത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്.

അഗ്‌നിശമനസേനയുടെ എന്‍ഒസി കൂടാതെയാണ് ഈ മരുന്ന് സംഭരണശാലയുടെ കെട്ടിടം പ്രവര്‍ത്തിച്ചതെന്ന് സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് മേധാവി ഡിജിപി ബി.സന്ധ്യ ചൊവ്വാഴ്ച പറഞ്ഞിരുന്നു. തീ കെടുത്താനുള്ള ഒരു ഉപകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല.


കെട്ടിടത്തില്‍ ബ്ലീച്ചിങ് പൗഡര്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്നു. അതില്‍ വെള്ളംവീണാല്‍ പുകയാന്‍ സാധ്യതയുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ ദ്രാവകവുമായി ബ്ലീച്ചിങ് സമ്പര്‍ക്കത്തിലായാല്‍ തീ കത്താന്‍ സാധ്യതയുണ്ടെന്നും ഫയര്‍ഫോഴ്സ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. ടര്‍പ്പന്റയിന്‍, സര്‍ജിക്കല്‍ സ്പിരിറ്റ് അടക്കം തീ പിടുത്തമുണ്ടായാല്‍ ആളിപ്പടരാനുള്ള 17 വസ്തുക്കള്‍ തുമ്പയിലെ കേന്ദ്രത്തില്‍ ഉണ്ടായിരുന്നതെന്നാണ് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചശേഷമുള്ള പോലസിന്റെ കണ്ടെത്തല്‍.  

അതേസമം കൊല്ലത്തും തുമ്പയിലും സമാന രീതിയിലാണ് തീ പിടുത്തമുണ്ടായെന്നതിനാല്‍ അന്വേഷണം ചിലപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാം. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് ആരോപണം ശക്തമായതിനാലാണ് ഇത്. കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ മരിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.  

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.