×
login
ഫയര്‍മാന്‍ രഞ്ജിത്തിന്റെ ജീവന്റെ വില 6.66 രൂപ!

.66 രൂപയുടെ റിസ്‌ക് അലവന്‍സ് കൊണ്ട് മുറിവില്‍ മരുന്നുവ ച്ച് കെട്ടാന്‍പോലും ആകില്ല.

തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സംഭരണകേന്ദ്രത്തിലെ തീപിടിത്തത്തില്‍ മരിച്ച ചാക്ക യൂണിറ്റിലെ ഫയര്‍മാന്‍ രഞ്ജിത്തിന്റെ ജീവന്റെ വില 6.66 രൂപ മാത്രം. ജീവന്‍ പണയം വച്ച് ജീവന്‍ രക്ഷിക്കുന്ന ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ റിസ്‌ക് അലവന്‍സ് 6.66 രൂപയാണ്.

അടുത്തനിമിഷം എന്ത് റിസ്‌കാണ് എടുക്കേണ്ടതെന്ന് കാത്തിരിക്കുന്നവരാണ് ഫയര്‍ഫോഴ്‌സ്  ജീവനക്കാര്‍. തീഗോളത്തിലും ശ്വാസംകിട്ടാത്ത കിണറ്റിലും ഇറങ്ങി ജീവന്‍ രക്ഷിക്കുന്നവര്‍. എത്ര സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചാലും മുറിവുകളും ചതവുകളും  പതിവാണ്.

6.66 രൂപയുടെ റിസ്‌ക് അലവന്‍സ് കൊണ്ട് മുറിവില്‍ മരുന്നുവച്ച്  കെട്ടാന്‍ പോലും ആകില്ല. മാസശമ്പളത്തോടൊപ്പം 200 രൂപയാണ് റിസ്‌ക് അലവന്‍സ് നല്കുന്നത്. അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് റിസ്‌ക് അലവന്‍സ് നല്കണമെന്ന് നിര്‍ദ്ദേശി ച്ചിട്ടുള്ളത്. ഓരോ വിഭാഗവും എടുക്കുന്ന റിസ്‌ക് അനുസരിച്ച് നല്‌കേണ്ടതാണ് തുക. എന്നാല്‍ ഫയര്‍ഫോഴ്‌സുകാരുടെ ജീവന്റെ റിസ്‌ക് തിരിച്ചറിയാന്‍ ഇനിയും സര്‍ക്കാരിനായിട്ടില്ല.


ഇന്നലെ ജീവന്‍ നഷ്ടമായ രഞ്ജിത്തും മൂന്നുവര്‍ഷം മുമ്പ്  പത്തനംതിട്ടയില്‍ ജീവന്‍ രക്ഷി ക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ശരത്തിനും ആ ദിവസം ലഭിച്ച റിസ്‌ക് അലവന്‍സ് 6.66 രൂപയാണ്. ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ വിഷപുക ശ്വസിക്കുമ്പോഴും ഫയര്‍ഫോഴ്‌സ്   ജീവനക്കാരന്റെ ജീവന്റെ റിസ്‌ക് 6.66 രൂപ തന്നെ. പോലീസുകാര്‍ക്കും സമാനമായ റിസ്‌ക് അലവന്‍സാണ് നല്കുന്നത്. ഇത്തരം അലവന്‍സ് തന്ന് നാണം കെടുത്തരുതെന്ന് പോലീസ് അസോസിയേഷനുകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.