×
login
മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു; നാല് പേർക്ക് പരിക്കേറ്റു, അപകടം കൊച്ചി പുറംകടലില്‍ വച്ച്, കപ്പൽ നിർത്താതെ പോയി

ഗ്ലോബൽ എന്ന മലേഷ്യൻ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റൽ പൊലീസ് നൽകുന്ന വിവരം. ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് .

കൊച്ചി: കൊച്ചി പുറംകടലില്‍ വച്ച് മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു. ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ മലേഷ്യന്‍ ചരക്ക് കപ്പലാണ് ഇടിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു. 

​ഗ്ലോബൽ എന്ന മലേഷ്യൻ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റൽ പൊലീസ് നൽകുന്ന വിവരം. ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ബേപ്പൂർ സ്വദേശി - അലി അക്ബറിന്റെ അൽ നസീം എന്ന മത്സ്യ ബന്ധന ബോട്ടിൽ ആണ് ചരക്ക് കപ്പൽ ഇടിച്ചത് .  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.