login
വയനാട് എംപി കടലില്‍ ചാടിയത് 'തൈര്‍, വെങ്കായം' മോഡല്‍ യുട്യൂബ് വീഡിയോയ്ക്ക്; മത്സ്യത്തൊഴിലാളികള്‍ക്കൊമുള്ള രാഹുല്‍ ഗാന്ധിയുടെ മീന്‍ പിടുത്തവും അഭിനയം

കഴിഞ്ഞ മാസം തമിഴ്‌നാട് സന്ദശിക്കാനെത്തിയ രാഹുല്‍ പ്രസിദ്ധമായ വില്ലേജ് കുക്കിങ് ചാനലിനുവേണ്ടിയും അഭിനയിച്ചിരുന്നു. രാഹുലിന്റെ 'തൈര്‍, വെങ്കായം, കല്ലുപ്പ്' ഡയലോഗുകള്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇത് അഭിമാനമായികണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസും രാഹുലിനെ പുതിയ വേഷം കെട്ടിച്ചത്.

തിരുവനന്തപുരം: വയനാട് എംപി മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയത് യുട്യൂബ് വീഡിയോ ഷൂട്ടിങ്ങിനായി. രാഹുലിന്റെ കടലിലെ വീഡിയേ ഷൂട്ട് ചെയ്യാനായി പ്രമുഖരായ ബ്ലോഗര്‍മാരെയും ബോട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടുത്തിയിരുന്നു. കോട്ടയം സ്വദേശിയും ഫിഷിങ് ഫ്രീക്സ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയായ ജിബിനാണ് രാഹുലിന്റെ കടലിലെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാനായി ബോട്ടില്‍ ഉണ്ടായിരുന്നത്. തങ്കശേരിയില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോകുന്നത് ഷൂട്ട് ചെയ്യാനായി യുട്യൂബര്‍മാരെ രാഹുല്‍ ഗാന്ധി തിരക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണ് ജിബിനെ ഷൂട്ട് ചെയ്യാനായി ബോട്ടില്‍ എത്തിക്കുന്നത്.  

കഴിഞ്ഞ മാസം തമിഴ്‌നാട് സന്ദശിക്കാനെത്തിയ രാഹുല്‍ പ്രസിദ്ധമായ വില്ലേജ് കുക്കിങ് ചാനലിനുവേണ്ടിയും അഭിനയിച്ചിരുന്നു. രാഹുലിന്റെ 'തൈര്‍, വെങ്കായം, കല്ലുപ്പ്' ഡയലോഗുകള്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇത് അഭിമാനമായികണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസും രാഹുലിനെ പുതിയ വേഷം കെട്ടിച്ചത്. രാഹുല്‍ കടലിലേക്ക് സഞ്ചരിച്ച ബോട്ടിലും അകമ്പടിയായി പോയ ബോട്ടിലും ക്യാമറകള്‍ സജീകരിച്ചിരുന്നു.  

കടലിലെ രാഹുല്‍ ഗാന്ധിയുടെ യുട്യൂബ് ഷൂട്ടിനെ കുറിച്ച് വലിയ പ്രാധാന്യമാണ് മലയാള മാധ്യമങ്ങള്‍ നല്‍കിയത്. 'ഞങ്ങള്‍ ഇന്ന് കടലില്‍ പോയി വല വിരിച്ചു. ഞാന്‍ കരുതിയത് ഒരുപാട് മല്‍സ്യങ്ങള്‍ ലഭിക്കുമെന്നാണ്. പക്ഷേ, വല വലിച്ചപ്പോള്‍ അതില്‍ വളരെ കുറച്ച് മല്‍സ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ നേരിട്ടു മനസിലാക്കി നിങ്ങള്‍ നേരിടുന്ന പ്രശ്‌നം. ഞാന്‍ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്. എന്നാല്‍ നിങ്ങള്‍ എന്നും ഇത് അനുഭവിക്കുന്നു' എന്നാണ് കടലിലെ യാത്രയെക്കുറിച്ച് രാഹുല്‍ പറഞ്ഞത്.  

  comment

  LATEST NEWS


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി


  യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.