×
login
രണ്ടാം വിവാഹത്തിന് പിന്നാലെ യുവതിയും കുട്ടികളും ഭര്‍ത്താവും മരിച്ച നിലയില്‍; കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയം

വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി വാതില്‍ തുറക്കുകയായിരുന്നു.

കണ്ണൂര്‍ : കണ്ണൂര്‍ ചെറുപുഴയില്‍ ഒരു വീട്ടില്‍ അഞ്ച് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പാടിച്ചാല്‍ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം.  

ബുധനാഴ്ച രാവിലെയാണ് സംഭവം. സൂരജ് (12),സുജിന്‍ (10),സുരഭി (8) എന്നിവരെയാണ് മരിച്ചത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി വാതില്‍ തുറക്കുകയായിരുന്നു.

ശ്രീജയും ഷാജിയും ഇക്കഴിഞ്ഞ 16 നാണ് വിവാഹിതരായത്. കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മൂവരും. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.  


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.