login
"റിയല്‍ ഹീറോസ് ഓഫ് കേരളാ ആന്റ് മഞ്ചേശ്വര്‍"; പിണറായിയേയും മുസ്ലീം ലീഗിന്റെ അഷ്‌റഫിനേയും പ്രകീര്‍ത്തിച്ച് കാസര്‍ഗോഡ് ഫഌക്‌സ് ബോര്‍ഡ്

സിപിഎം ലീഗ് ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫഌക്‌സ് ബോര്‍ഡ് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

 കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനേയും മഞ്ചേശ്വരത്ത് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച എകെഎം അഷ്‌റഫിനേയും അഭിനന്ദിച്ച് കാസര്‍ഗോഡ് ഫഌക്‌സ് ബോര്‍ഡ്. കാസര്‍ഗോഡ് ഹൊസഹങ്കിടിയിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. റിയല്‍ ഹീറോസ് ഓഫ് കേരളാ ആന്റ് മഞ്ചേശ്വര്‍ എന്ന തലക്കെട്ടോടെയാണ് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടിള്ളുത്.  

മഞ്ചേശ്വരത്ത് വോട്ട് മറിച്ചാണ് കെ.സുരേന്ദ്രനെ തോല്‍പ്പിച്ചത് എന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഫഌക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2016 ല്‍ സിപിഎമ്മിനായ മത്സരിച്ച സികെ കുഞ്ഞമ്പു നാല്‍പ്പത്തിരാണ്ടായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഇടതുപക്ഷം രംഗത്തിറക്കിയ വിവി രമേശന്‍ നാല്‍പ്പതിനായിരം വോട്ടുകളാണ് നേടിയത്. രണ്ടായിരത്തിലധികം വോട്ടുകളുടെ കുറവ്. കേവലം 745 വോട്ടുകള്‍ക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.  

സിപിഎം ലീഗ് ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫഌക്‌സ് ബോര്‍ഡ് എന്നായിരുന്നു വിഷയത്തില്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം

 

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.