×
login
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ‍പ്രവര്‍ത്തകര്‍ക്ക് ജാമ്യം‍ ലഭിച്ചു

ഫര്‍സീന്‍ മജീദിനും,നവീന്‍കുമാറിനും ജാമ്യവും, സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് ലഭിച്ചത്.ഫര്‍സീനും, നവീനും റിമാന്‍ഡിലായിരുന്നു.

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.ഫര്‍സീന്‍ മജീദിനും,നവീന്‍കുമാറിനും ജാമ്യവും, സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് ലഭിച്ചത്.ഫര്‍സീനും, നവീനും റിമാന്‍ഡിലായിരുന്നു.

 


തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.ഈ സമയം വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇവരെ മര്‍ദ്ദിക്കുകയും, തളളി താഴെയിടുകയും ചെയ്യുന്നതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു.വിമാനത്തില്‍ 36 യാത്രക്കാരും, ക്യാമ്പിന്‍ക്രൂവും,പൈലറ്റും, സഹപൈലറ്റും അടക്കം 40 പേര്‍ ഉണ്ടായിരുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.