×
login
ഭക്ഷ്യവിഷബാധ; അറേബ്യന്‍ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു, ഷവര്‍മ, കുഴിമന്തി, അല്‍ഫാം, ബാര്‍ ബി ക്യൂ വിൽപ്പന പകുതിയായി

കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ വ്യാപകമായി വെജിറ്റേറിയന്‍ ഹോട്ടലുകള്‍ പൂട്ടിയതിന് പിന്നാലെയാണ് അറേബ്യന്‍ വിഭവങ്ങളുമായി നിരവധി സ്ഥാപനങ്ങളും ബേക്കറികളും തുറന്നത്.

തൃശൂര്‍: ഭക്ഷ്യവിഷബാധയിലൂടെ വില്ലന്‍ വേഷമണിഞ്ഞ അറേബ്യന്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഷവര്‍മ, കുഴിമന്തി, അല്‍ഫാം, ബാര്‍ ബി ക്യൂ തുടങ്ങിയവയുടെ വില്പനയെ ഇത് പ്രതികൂലമായി ബാധിച്ചു. അടിക്കടിയുള്ള അനിഷ്ട സംഭവങ്ങള്‍ കാരണം കച്ചവടം പകുതിയിലേറെ കുറഞ്ഞതായി ഹോട്ടല്‍ ഉടമകളും പറയുന്നു.

കാസര്‍കോട്ട് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന് ഒരു മാസം കടകളില്‍ തിരക്ക് കുറവായിരുന്നു. പിന്നീട് ക്രിസ്മസും പുതുവര്‍ഷവുമാണ് വിപണിയെ ഉണര്‍ത്തിയത്. എന്നാല്‍ കോട്ടയത്ത് കുഴിമന്തിയില്‍ നിന്ന് ഭക്ഷണം കഴിച്ച നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതോടെ വിപണി വീണ്ടും പ്രതിസന്ധിയിലായി. മുമ്പ് അറബിക് ഭക്ഷണമുള്ള നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വലിയ തിരക്കായിരുന്നു. എന്നാലിപ്പോഴത് പകുതിയിലും താഴെയായി. പതിവായി കുടുംബവുമൊത്ത് അറേബ്യന്‍ വിഭവങ്ങള്‍ രുചിക്കാനെത്തിയവരും ആശങ്ക കാരണം പിന്‍മാറി. തിരക്ക് കുറഞ്ഞതോടെ ഹോട്ടലുകളില്‍ പാചകം ചെയ്യുന്നവയുടെ അളവ് ഹോട്ടലുടമകള്‍ കുറച്ചു.  


കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ വ്യാപകമായി വെജിറ്റേറിയന്‍ ഹോട്ടലുകള്‍ പൂട്ടിയതിന് പിന്നാലെയാണ് അറേബ്യന്‍ വിഭവങ്ങളുമായി നിരവധി സ്ഥാപനങ്ങളും ബേക്കറികളും തുറന്നത്. ലോക്ക് ഡൗണിനു ശേഷം ജില്ലയില്‍ ഇത്തരത്തില്‍ 200 ലേറെ പുതിയ സ്ഥാപനങ്ങള്‍ മുളച്ചു. അതില്‍ ഏറെയും അറേബ്യന്‍ വിഭവങ്ങള്‍ അടങ്ങിയതാണ്. ഇവരിലേറെയും ജോലി നഷ്ടമായി വിദേശത്ത് നിന്നെത്തിയ പ്രവാസികളും. വലിയ ചെലവില്ലാതെ അറബ്യേന്‍ ഭക്ഷണം തയ്യാറാക്കാമെന്നതാണ് ഇത്തരം ഹോട്ടലുകള്‍ തുടങ്ങാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നത്. 

 

  comment

  LATEST NEWS


  രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


  തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


  സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


  ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


  നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


  പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.