login
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ കെടുകാര്യസ്ഥത, നടക്കുന്നത് അരുംകൊലപാതകങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി മുന്‍ മാധ്യമപ്രവര്‍ത്തകന്‍

ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ജീവനക്കാര്‍ അവസരം നല്‍കുന്നില്ല. രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് വേണ്ടത്ര ഡോക്ടര്‍മാര്‍പോലുമില്ല.

തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ കോവിഡ് ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മാധ്യമ പ്രവര്‍ത്തകനായ ഹരിഹരന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ കെടുകാര്യസ്ഥതയും അരും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.  

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്നിനാണ് ഹരിഹരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡിലെ രോഗികളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാതെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഹരിഹരന്‍ ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ ആശുപത്രിയില്‍ കഴിയുമ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  

ചികിത്സ തേടിയ കാലയളവില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് രോഗികള്‍ പല തവണ അപേക്ഷിച്ചിട്ടും അവരെ ശുചിമുറിയില്‍ കൊണ്ടുപോകാനോ ജീവനക്കാര്‍ തയ്യാറായില്ല. രോഗികള്‍ക്കായി ഉപയോഗിക്കുന്ന വെന്റിലേറ്ററുകള്‍ പോലും ശരിയായല്ല പ്രവര്‍ത്തിപ്പിക്കുന്നത്. രോഗികള്‍ക്ക് വയ്ക്കുന്ന വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാതെയാണ് ജീവനക്കാര്‍ രോഗികള്‍ക്കായി നല്‍കുന്നത്. തനിക്ക് സമീപത്തെ ബെഡില്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീയ്ക്കുണ്ടായ അവസ്ഥയും പിന്നീട് അവര്‍ മരണമടയുന്നതിന്റേയും അനുഭവങ്ങളും ഹരിഹരന്‍ വീഡിയോയിലൂടെ പങ്കുവെച്ചു.  

ഇതോടൊപ്പം അഭയ കെയര്‍ ഹോമില്‍ നിന്നു വന്ന ജോസഫ് എന്നയാളുടെ മരണകാരണവും അമിതമായ അളവില്‍ ഓക്‌സിജന്‍ നല്‍കിയതിനെ തുടര്‍ന്നാണ് മരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ജീവനക്കാര്‍ അവസരം നല്‍കുന്നില്ല. രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് വേണ്ടത്ര ഡോക്ടര്‍മാര്‍പോലുമില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെന്ന പേരില്‍ കൊലപാതകങ്ങളാണ് നടക്കുന്നത്. അധികാരികള്‍ ഇനിയെങ്കിലും വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook Post: https://www.facebook.com/100000054351452/videos/4257554847589618

 

 

 

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ; അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.