×
login
വീര സവര്‍ക്കറുടെ 'മാപ്പിള' പ്രകാശനം ചെയ്തു; മാപ്പിളക്കലാപം വിഷയമായ നാല് പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പുറത്തിറങ്ങി

മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ രചിച്ച 'മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍', എം.ആര്‍ ദത്തന്റെ 'മാപ്പിള കലാപത്തിന്റെ കാണാപ്പുറങ്ങള്‍' എന്നീ പുസ്തകങ്ങള്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, വിജി തമ്പിക്ക് നല്കി പ്രകാശനം ചെയ്തു. വേദബന്ധു എഴുതിയ 'മലബാറും ആര്യസമാജവും' എന്ന പുസ്തകത്തിന് കമലാ നരേന്ദ്രഭൂഷന്‍ തയാറാക്കിയ പരിഭാഷ കെ.എസ്. രാധാകൃഷ്ണന്‍, വിജി തമ്പിക്ക് നല്കി പ്രകാശിപ്പിച്ചു.

വീര സവര്‍ക്കര്‍ രചിച്ച മാപ്പിള നോവലിന്റെ മലയാള പരിഭാഷയടക്കമുള്ള പുസ്തകങ്ങള്‍ കൊച്ചിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കാ.ഭാ. സുരേന്ദ്രന്‍, ലക്ഷ്മി, ഡോ. ജെ. പ്രമീള ദേവി, വിജി തമ്പി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, സ്മിത മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

കൊച്ചി: വീര സവര്‍ക്കര്‍ രചിച്ച മാപ്പിള എന്ന നോവലിന്റെ പരിഭാഷ ഉള്‍പ്പെടെ, മാപ്പിള കലാപത്തെ മുന്‍ നിര്‍ത്തിയുള്ള നാലു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. വീര സവര്‍ക്കര്‍ രചിച്ച് ലക്ഷ്മി പരിഭാഷപ്പെടുത്തിയ ചരിത്ര പുസ്തകം 'മാപ്പിള' വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ഡോ. ജെ പ്രമീള ദേവിക്ക് നല്കി പ്രകാശനം ചെയ്തു.  

മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ രചിച്ച 'മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍', എം.ആര്‍ ദത്തന്റെ 'മാപ്പിള കലാപത്തിന്റെ കാണാപ്പുറങ്ങള്‍' എന്നീ പുസ്തകങ്ങള്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, വിജി തമ്പിക്ക് നല്കി പ്രകാശനം ചെയ്തു. വേദബന്ധു എഴുതിയ 'മലബാറും ആര്യസമാജവും' എന്ന പുസ്തകത്തിന് കമലാ നരേന്ദ്രഭൂഷന്‍ തയാറാക്കിയ പരിഭാഷ കെ.എസ്. രാധാകൃഷ്ണന്‍, വിജി തമ്പിക്ക് നല്കി പ്രകാശിപ്പിച്ചു. കെ.സി. രാഘവന്‍ രചിച്ച 'സ്ത്രീ വ്യത്യസ്ത മതങ്ങളില്‍' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഡോ.ജെ. പ്രമീള ദേവി, ലക്ഷ്മിക്ക് നല്കി പ്രകാശനം ചെയ്തു.


മാപ്പിള ലഹള വര്‍ഗ സമരമാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ചതെന്ന് ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതികരണങ്ങളില്‍ കാപട്യം സൂക്ഷിക്കുന്നവരാണ് മലയാളികള്‍. സാഹിത്യകാരന്മാര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ മാപ്പിളക്കലാപത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സത്യം എത്രകാലം കഴിഞ്ഞാലും പു

റത്തുവരും. അതിന് ഉത്തമ ഉദാഹരണമാണ് രാമചന്ദ്രന്‍ എഴുതിയ 'മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍' എന്ന പുസ്തകത്തിലൂടെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിന്റെ ആഴത്തിലുള്ള പഠനം കൂടിയാണ് 'സ്ത്രീ വ്യത്യസ്ത മതങ്ങളില്‍'  പങ്കുവയ്ക്കുന്നതെന്നു ലോകം അംഗീകരിച്ചിട്ടുള്ള മതങ്ങളില്‍ ഹിന്ദു മതം മാത്രമാണ്  അര്‍ദ്ധ നാരീശ്വര സങ്കല്‍പ്പത്തില്‍ ഊന്നി നില്‍ക്കുന്നതെന്നും ഡോ. ജെ. പ്രമീള ദേവി അഭിപ്രായപ്പെട്ടു. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്തിട്ട് നൂറ് വര്‍ഷം പിന്നിട്ടെന്നും ഇപ്പോഴും ഹൈന്ദവ ഏകീകരണം വന്നിട്ടില്ലെന്നും വിജി തമ്പി വ്യക്തമാക്കി.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന ചടങ്ങില്‍ കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷനായി.  രാമചന്ദ്രന്‍, ലക്ഷ്മി, കെ.സി. രാഘവന്റെ മകന്റെ ഭാര്യ സ്മിത മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.