തിരുവനന്തപുരം : സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ വാക്സിന് എത്തിച്ചു നല്കി കേന്ദ്രം. നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിയത്. ഇവ എറണാകുളം കോഴിക്കോട് എന്നീ മേഖലകളിലേക്ക് ഇന്ന് തന്നെ കൈമാറും.
75000 ഡോസ് കൊവാക്സിനും സംസ്ഥാനത്തിന് നേരത്തെ സംസ്ഥാനത്തിന് നല്‍കിയിരുന്നു. അതേസമയം 18വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: