×
login
നെഹ്റുവിനെ പോലല്ല; മോദി സര്‍ക്കാര്‍ ഇസ്രയേലിനൊപ്പം; 80ഃ20അനുപാതത്തെ എതിര്‍ക്കുന്നവര്‍ ക്രൈസ്തവരല്ല; ഇസ്ലാമിസ്റ്റുകള്‍ക്കായി വാദിച്ച് പോള്‍ തേലക്കാട്ട്

വലതുകരണത്ത് അടിക്കുന്നവനു മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുകയെന്നു പഠിപ്പിച്ച ക്രിസ്തുവിനെ മാറ്റിവച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ക്രൈസ്തവരായി കാണാന്‍ വിഷമമുണ്ട്. അത്തരക്കാര്‍ സഭയുടെ സംഘടനക്കാര്‍ ആകുന്നത് അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രൈസ്തവ സഭയുടെ അടിസ്ഥാനങ്ങള്‍ മാറ്റിവച്ച് പ്രവൃത്തിക്കുന്നവര്‍ സഭയ്ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്

കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80ഃ20 അനുപാതം ഹൈക്കോടതി റദ്ദാക്കിക്കതിന് പിന്നാലെ ക്രൈസ്തവര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ തള്ളി സീറോമലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. വലതുകരണത്ത് അടിക്കുന്നവനു മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുകയെന്നു പഠിപ്പിച്ച ക്രിസ്തുവിനെ മാറ്റിവച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ക്രൈസ്തവരായി കാണാന്‍ വിഷമമുണ്ട്. അത്തരക്കാര്‍ സഭയുടെ സംഘടനക്കാര്‍ ആകുന്നത് അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രൈസ്തവ സഭയുടെ അടിസ്ഥാനങ്ങള്‍ മാറ്റിവച്ച് പ്രവൃത്തിക്കുന്നവര്‍ സഭയ്ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. സഭയുടെ പേരില്‍ ഇതു നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഓണ്‍ലൈന്‍ മാധ്യമമായ ഡ്യൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

ഇപ്പോള്‍ ഈ വിഷയത്തില്‍ നടക്കുന്നത് മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്ന ചര്‍ച്ചകളല്ല.  ഇന്ത്യയില്‍ നെഹ്റുവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഫലസ്തീന്‍ അനുഭാവമുള്ളവരായിരുന്നു. ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ഇസ്രായേല്‍ അനുഭാവ സമീപനമാണ് സ്വീകരിക്കുന്നത്. പലസ്തീന്‍ ഇസ്രായേല്‍ വിവാദത്തില്‍ പക്ഷം പിടിച്ച് ഇവിടെ വൈരവും വിഭാഗീയതയും വിതയ്ക്കുന്നവരെ തിരിച്ചറിയുക. ക്രൈസ്തവ സഭയിലെ യുദ്ധക്കൊതിയന്മാരെ ഒറ്റപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.  

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ പൗരാണികമായി ബ്രാഹ്മണര്‍ മാമ്മോദീസ സ്വീകരിച്ചവരാണ് എന്ന് കരുതുന്നവരുണ്ട്. ഇത് പല കാരണങ്ങളാലായിരിക്കാം. വര്‍ഗ മഹിമയും വല്യേട്ടന്‍ മനോഭാവവുമുള്ളവരുമുണ്ടാകാം. ഈ ആഢൃതാ മനോഭാവം ക്രൈസ്തവമല്ല. എല്ലാവരും സഹോദരീ സഹോദരന്മാരാണ് എന്നതാണ് മൗലികമായി ക്രൈസ്തവ വിശ്വസം. ഈ നിലപാട് പുലര്‍ത്തുന്നവരില്‍ നേതൃത്വത്തിലുള്ളവരും ഉണ്ടാകാം. ഇവര്‍ ക്രൈസ്തവികതയ്ക്കുതന്നെ ഭീഷണിയായി മാറുന്നു. അവര്‍ ക്രിസ്ത്യാനികളാകാതെ വര്‍ഗ മേല്‍ക്കോയ്മയില്‍ തളയ്ക്കപ്പെട്ടവരാണെന്ന വിവാദ പരാമര്‍ശവു േതേലക്കാട്ട് അഭിമുഖത്തില്‍ നടത്തുന്നുണ്ട്.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.